മു​ല്ല​പ്പെ​രി​യാ​ർ: തീ​ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി
മു​ല്ല​പ്പെ​രി​യാ​ർ: തീ​ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി
Thursday, October 28, 2021 10:35 AM IST
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​തു​റ​ന്നു​വി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​യ​താ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ജ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ക്ര​മീ​ക​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​വ​സാ​ന​വ​ട്ട യോ​ഗം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് മു​ല്ല​പ്പെ​രി​യാ​റി​ൽ ന​ട​ക്കും.

ഡാം ​തു​റ​ന്നു​വി​ടു​മ്പോ​ൾ പെ​രി​യാ​ർ തീ​ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കും. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് അ​നു​സ​രി​ച്ച് ആ​ളു​ക​ളെ മാ​റ്റു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സു​പ്രീം കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട സ​മി​തി​യെ​യും റോ​ഷി അ​ഗ​സ്റ്റി​ൻ വി​മ​ർ​ശി​ച്ചു. കേ​ര​ള​ത്തി​ന്‍റെ പ​ല വാ​ദ​ങ്ങ​ളും സ​മി​തി അം​ഗീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് വി​മ​ർ​ശ​നം.

മു​ല്ല​പ്പെ​രി​യാ​ർ ഡാം ​തു​റ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പൂ​ർ​ണ സ​ജ്ജ​മാ​ണെ​ന്നും തീ​ര​ത്തു​നി​ന്ന് 883 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ക്കു​മെ​ന്നും റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​നും വ്യ​ക്ത​മാ​ക്കി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.