ബി​ൽ മാ​റാ​ൻ 3.75 ല​ക്ഷം കൈ​ക്കൂ​ലി; പി​ആ​ർ​ഡി ഓ​ഫീ​സ​റെ കൈ​യോടെ പൊ​ക്കി വി​ജി​ല​ൻ​സ്
ബി​ൽ മാ​റാ​ൻ 3.75 ല​ക്ഷം കൈ​ക്കൂ​ലി; പി​ആ​ർ​ഡി ഓ​ഫീ​സ​റെ കൈ​യോടെ പൊ​ക്കി വി​ജി​ല​ൻ​സ്
Wednesday, October 27, 2021 11:42 PM IST
തി​രു​വ​ന​ന്ത​പു​രം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ആ​ർ​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ജി​ല​ൻ​സ് പി​ടി​യി​ൽ. പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ഓ​ഡീ​യോ-​വീ​ഡി​യോ ഓ​ഫീ​സ​റാ​യ ജി. ​വി​നോ​ദ്കു​മാ​റി​നെ​യാ​ണ് 25,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്.

സ​ർ​ക്കാ​രി​നു കീ​ഴി​ലെ ഓ​ണ്‍​ലൈ​ൻ റോ​ഡി​യോ പ്രോ​ഗ്രാ​മു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് വി​നോ​ദ് കു​മാ​ർ. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം കാ​റി​ൽ​വ​ച്ച് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ൻ​സ് തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് ഡി​വൈ​എ​സ്പി അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​ർ​ക്കാ​രി​നു വേ​ണ്ടി ആ​ഡി​യോ വീ​ഡി​യോ പ്രോ​ഗ്രാ​മു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന മെ​ഗ് മീ​ഡി​യ എ​ന്ന സ്ഥാ​പ​ന​ത്തി​ന് വി​വി​ധ പ്രോ​ഗ്രാ​മു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി വ​ക​യി​ൽ 21 ല​ക്ഷം രൂ​പ​യു​ടെ ബി​ൽ മാ​റാ​നു​ണ്ടാ​യി​രു​ന്നു. ഈ ​തു​ക മാ​റി ന​ൽ​കു​ന്ന​തി​നു വേ​ണ്ടി മെ​ഗ് സ്ഥാ​പ​ന ഉ​ട​മ​യാ​യ ര​തീ​ഷ് പ​ല പ്രാ​വ​ശ്യം വി​നോ​ദ് കു​മാ​റി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ബി​ൽ മ​ട​ക്കു​ക​യാ​യി​രു​ന്നു.

ഒ​ടു​വി​ൽ ബി​ല്ലി​ന്‍റെ 15 ശ​ത​മാ​നം തു​ക​യാ​യ 3.75 ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ങ്കി​ൽ ബി​ൽ മാ​റി ന​ൽ​കാ​മെ​ന്ന് അ​റി​യി​ക്കു​ക​യും ര​തീ​ഷ് ഇ​ക്കാ​ര്യം വി​ജി​ല​ൻ​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തു നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​നേ​ദ് കു​മാ​റി​നെ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.