ക​രു​വാ​ര​ക്കു​ണ്ട് മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യും മ​ല​വെ​ള​ള​പ്പാ​ച്ചി​ലും
ക​രു​വാ​ര​ക്കു​ണ്ട് മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യും മ​ല​വെ​ള​ള​പ്പാ​ച്ചി​ലും
Sunday, October 24, 2021 8:59 PM IST
മ​ല​പ്പു​റം: ക​രു​വാ​ര​ക്കു​ണ്ടി​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യും മ​ല​വെ​ള​ള​പ്പാ​ച്ചി​ലും. പ്ര​ദേ​ശ​ത്ത് ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കി. ‌‌‌‌ക​ന​ത്ത മ​ഴ​യി​ല്‍ ഒ​ലി​പ്പു​ഴ ക​ര​ക​വി​ഞ്ഞു. നി​ല​മ്പൂ​ര്‍ താ​ലൂ​ക്കി​ലെ കാ​ളി​കാ​വ് മേ​ഖ​ല​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ പെ​യ്തു.

അ​ട്ട​പ്പാ​ടി ചു​ര​ത്തി​ല്‍ മ​ല​വെ​ള​ള​പ്പാ​ച്ചി​ലി​ല്‍ ബൈ​ക്ക് ഒ​ഴു​കി​പ്പോ​യി. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ തെ​ങ്ക​ര സ്വ​ദേ​ശി​ക​ള്‍ ചാ​ടി ര​ക്ഷ​പെ​ട്ടു. ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ചു​ര​ത്തി​ല്‍ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ര്‍​പെ​ടു​ത്തി. മ​ന്ദം​പൊ​ട്ടി ക്രോ​സ് വേ ​ക​വി​ഞ്ഞ​ത് മൂ​ലം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ട് തി​രു​വി​ഴാം​കു​ന്നി​ലും ക​ന​ത്ത മ​ഴ പെ​യ്തു. തോ​ടു​ക​ളും പു​ഴ​ക​ളും ക​ര​വി​ഞ്ഞു. മീ​ന്‍​വ​ല്ലം പ്ര​ദേ​ശ​ത്ത് വ​ന​ത്തി​നു​ള്ളി​ല്‍ ക​ന​ത്ത മ​ഴ പെ​യ്ത​തോ​ടെ തു​പ്പ​നാ​ട് പു​ഴ​യും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.