നൂ​റ് കോ​ടി വാ​ക്സി​ൻ നാ​ഴി​ക​ക്ക​ല്ല്; ഇ​ന്ത്യ മു​ന്നേ​റു​ന്നു​വെ​ന്ന് മോ​ദി
നൂ​റ് കോ​ടി വാ​ക്സി​ൻ നാ​ഴി​ക​ക്ക​ല്ല്; ഇ​ന്ത്യ മു​ന്നേ​റു​ന്നു​വെ​ന്ന് മോ​ദി
Sunday, October 24, 2021 12:31 PM IST
ന്യൂ​ഡ​ൽ​ഹി: നൂ​റ് കോ​ടി വാ​ക്സി​നേ​ഷ​ൻ ഇ​ന്ത്യ​യു​ടെ ഇ​ച്ഛാ​ശ​ക്തി​യു​ടെ തെ​ളി​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ലാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

രാ​ജ്യം പു​തു ഊ​ർ​ജ​ത്തി​ൽ മു​ന്നേ​റു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ അ​വ​രു​ടെ ക​ഠി​ന​പ്ര​യ​ത്ന​ത്തി​ലൂ​ടെ പു​തി​യ ഉ​ദാ​ഹ​ര​ണം സൃ​ഷ്ടി​ച്ചു. വാ​ക്സി​ൻ ദൗ​ത്യ​ത്തി​ന്‍റെ വി​ജ​യം രാ​ജ്യ​ത്തി​ന്‍റെ ശേ​ഷി​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഭി​ന​ന്ദ​ന​വും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

സേ​ന​ക​ളി​ൽ വ​നി​താ സാ​ന്നി​ധ്യം കൂ​ടു​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണ്. സ്ത്രീ ​ശാ​ക്തീ​ക​ര​ണം സ​ർ​ക്കാ​രി​ന്‍റെ മു​ദ്രാ​വാ​ക്യ​മാ​ണെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.