അ​മി​ത് ഷാ ​പു​ൽ​വാ​മ ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കും
അ​മി​ത് ഷാ ​പു​ൽ​വാ​മ ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കും
Sunday, October 24, 2021 10:05 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന് പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കും. പു​ൽ​വാ​മ​യി​ലെ ലാ​ത്ത്പോ​റ​യി​ലു​ള്ള സി​ആ​ർ​പി​എ​ഫ് ഗ്രൂ​പ്പ് സെ​ന്‍റ​റി​ൽ എ​ത്തി​യാ​കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി വീ​ര​മ്യ​ത്യു​വ​രി​ച്ച സൈ​നി​ക​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ക.

ജ​മ്മു കാ​ഷ്മി​രി​ലെ സു​ര​ക്ഷാ​സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ അ​മി​ത് ഷാ ​ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​റു​തി​വ​രു​ത്താ​നു​ള്ള അ​ന്തി​മ ന​ട​പ​ടി​ക​ൾ​ക്കു സു​ര​ക്ഷാ-​ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ശ​നി​യാ​ഴ്ച ശ്രീ​ന​ഗ​റി​ലെ രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന അ​ഞ്ചു​മ​ണി​ക്കൂ​ർ നീ​ണ്ട യോ​ഗ​ത്തി​ലാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി നി​ല​പാ​ട​റി​യി​ച്ച​തെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗം, അ​തി​ർ​ത്തി സം​ര​ക്ഷ​ണ​സേ​ന എ​ന്നി​വ​യു​ടെ ത​ല​വ​ന്മാ​ർ​ക്കൊ​പ്പം സി​ആ​ർ​പി​എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ, ജ​മ്മു കാ​ഷ്മീ​ർ ഡി​ജി​പി തു​ട​ങ്ങി​യ​വ​രും ഒ​ട്ടേ​റെ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

ജ​മ്മു കാ​ഷ്മീ​രി​ൽ സ​മീ​പ​നാ​ളു​ക​ളി​ൽ ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും നേ​രേ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞു.

മു​ന്നു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശ്രീ​ന​ഗ​റി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ജൂ​ണി​ൽ ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പ​ർ​വേ​ഷ് അ​ഹ​മ്മ​ദി​ന്‍റെ വ​സ​തി സ​ന്ദ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.