വ​ര​വ​ര റാ​വു​വി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട്
വ​ര​വ​ര റാ​വു​വി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട്
Saturday, October 23, 2021 7:56 PM IST
ബം​ഗ​ളൂ​രു: ആ​ക്ടി​വി​സ്റ്റും വി​പ്ല​വ​ക​വി​യു​മാ​യ വ​ര​വ​ര റാ​വു​വി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട്. ക​ർ​ണാ​ട​ക തു​മാ​കു​രു ജി​ല്ല​യി​ലെ മ​ധു​ഗി​രി കോ​ട​തി​യാ​ണ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.

2005 ലെ ​ന​ക്സ​ൽ ആ​ക്ര​മ​ണ​ക്കേ​സി​ലാ​ണ് കോ​ട​തി ന​ട​പ​ടി. കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നാ​ണ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഭി​മ​കൊ​റേ​ഗാ​വ് കേ​സി​ൽ ജാ​മ്യ​ത്തി​ലു​ള്ള വ​ര​വ​റാ​വു​വി​ന് മും​ബൈ ഹൈ​ക്കോ​ട​തി ജാ​മ്യ​നി​ബ​ന്ധ​ന പ്ര​കാ​രം മും​ബൈ വി​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ല. ഇ​ക്കാ​ര്യം കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല.

ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ലാ​ണ് റാ​വു​വി​ന് മും​ബൈ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. മ​ധു​ഗി​രി സെ​ഷ​ൻ‌​സ് കോ​ട​തി​യു​ടെ വാ​റ​ണ്ടി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് വ​ര​വ​റാ​വു​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.