യു​പി പി​ടി​ക്കാ​ൻ പ്ര​തി​ജ്ഞാ യാ​ത്ര; വാ​ഗ്ദാ​ന പെ​രു​മ​ഴ​യു​മാ​യി പ്രി​യ​ങ്ക
യു​പി പി​ടി​ക്കാ​ൻ പ്ര​തി​ജ്ഞാ യാ​ത്ര; വാ​ഗ്ദാ​ന പെ​രു​മ​ഴ​യു​മാ​യി പ്രി​യ​ങ്ക
Saturday, October 23, 2021 5:52 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ കാ​ർ​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ളു​മെ​ന്നും 20 ല​ക്ഷം സ​ർ​ക്കാ​ർ ജോ​ലി​ക​ൾ ന​ൽ​കു​മെ​ന്നും കോ​വി​ഡ് കാ​ല​ത്തെ വൈ​ദ്യു​തി ബി​ൽ എ​ഴു​തി​ത്ത​ള്ളു​മെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ആ​രം​ഭി​ച്ച "പ്ര​തി​ജ്ഞാ യാ​ത്ര' ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. ബാ​രാ​ബാ​ങ്കി​യി​ൽ​നി​ന്ന് മൂ​ന്ന് യാ​ത്ര​ക​ൾ​ക്കാ​ണ് തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​ത്. മൂ​ന്ന് വ്യ​ത്യ​സ്ത വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് യാ​ത്ര​ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. ന​വം​ബ​ർ ഒ​ന്നി​ന് മൂ​ന്ന് യാ​ത്ര​ക​ളും അ​വ​സാ​നി​ക്കും.

കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് 25000 രൂ​പ വീ​തം ന​ൽ​കു​മെ​ന്നും പ്രി​യ​ങ്ക പ്ര​ഖ്യാ​പി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 40 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ വ​നി​ത​ക​ളെ മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് നേ​ര​ത്തെ പ്രി​യ​ങ്ക പ​റ​ഞ്ഞി​രു​ന്നു. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചാ​ൽ 12 ാം ക്ലാ​സ് ജ​യി​ക്കു​ന്ന എ​ല്ലാ പെ​ൺ​കു​ട്ടി​ക​ൾ​ക്കും മൊ​ബൈ​ൽ ഫോ​ണു​ക​ളും ബി​രു​ദ​ധാ​രി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വൈ​ദ്യു​ത സ്കൂ​ട്ട​റും പ്രി​യ​ങ്ക വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.