അ​ൻ​വ​റി​ന്‍റെ ഭാ​ര്യ​പി​താ​വി​ന്‍റെ റോ​പ്‌​വേ പൊ​ളി​ക്കാ​ൻ നോ​ട്ടീ​സ്
അ​ൻ​വ​റി​ന്‍റെ ഭാ​ര്യ​പി​താ​വി​ന്‍റെ റോ​പ്‌​വേ പൊ​ളി​ക്കാ​ൻ നോ​ട്ടീ​സ്
Saturday, October 23, 2021 12:34 PM IST
കോ​ഴി​ക്കോ​ട്: നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി.​അ​ന്‍​വ​റി​ന്‍റെ വി​വാ​ദ​മാ​യ വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്കി​ന്‍റെ ഭാ​ഗ​മാ​യി ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ നി​ര്‍​മി​ച്ച റോ​പ്‌​വേ പൊ​ളി​ച്ചു​മാ​റ്റാ​ന്‍ നോ​ട്ടീ​സ്. 15 ദി​വ​സ​ത്തി​ന​കം റോ​പ്‌​വേ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഊ​ര്‍​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.



സ്ഥ​ല​മു​ട​മ​യും പി.​വി.​അ​ന്‍​വ​റി​ന്‍റെ ഭാ​ര്യാ​പി​താ​വു​മാ​യ സി.​കെ.​അ​ബ്ദു​ള്‍ ല​ത്തീ​ഫി​നാ​ണ് അ​ന​ധി​കൃ​ത നി​ര്‍​മാ​ണം പൊ​ളി​ച്ചു​മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. റോ​പ്‌​വേ പൊ​ളി​ച്ചു​മാ​റ്റി​യി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് ചെ​ല​വി​ൽ പൊ​ളി​ച്ചു​മാ​റ്റും. തു​ക ഈ​ടാ​ക്കു​മെ​ന്നും നോ​ട്ടീ​സ് പ​റ​യു​ന്നു.

അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ പേ​രി​ൽ വെ​റ്റി​ല​പ്പാ​റ വി​ല്ലേ​ജി​ലെ ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ലു​ള്ള ഭൂ​മി​യി​ലാ​ണ് റോ​പ്‌​വേ. എം​എ​ൽ​എ​യു​ടെ പേ​രി​ൽ വി​ൽ​പ​ന ക​രാ​ർ എ​ഴു​തി​യ​ശേ​ഷം നീ​ർ​ചോ​ല ത​ട​ഞ്ഞ് ഭൂ​മി​യി​ൽ ത​ട​യ​ണ നി​ർ​മി​ച്ച​താ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ർ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. നി​ർ​മാ​ണം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ന്ന​ത്തെ ഡി​എ​ഫ്ഒ, ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. തു​ട​ർ​ന്ന് ക​ള​ക്ട​ർ ത​ട​യ​ണ നി​ർ​മാ​ണം ത​ട​ഞ്ഞു.

അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ പേ​രി​ൽ റ​സ്റ്റ​റ​ന്‍റ് ആ​ൻ​ഡ് ലോ​ഡ്ജ് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു നേ​ടി​യ അ​നു​മ​തി​യു​ടെ മ​റ​വി​ലാ​ണ് റോ​പ്‌‌​വേ നി​ർ​മി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.