ബ​സ് വെ​ള്ള​ത്തി​ലൂ​ടെ ഓ​ടി​ച്ച ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു
ബ​സ് വെ​ള്ള​ത്തി​ലൂ​ടെ ഓ​ടി​ച്ച ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Saturday, October 23, 2021 12:34 PM IST
ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​റി​ൽ വെ​ള്ളം ക​യ​റി​യ റോ​ഡി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച കെഎസ്‌ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കെഎസ്‌ആ​ർ​ടി​സി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചു​വെ​ന്ന വ​കു​പ്പാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.



വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ അ​ശ്ര​ദ്ധ​മാ​യി ബ​സ് ഓ​ടി​ച്ച ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ എ​സ്. ജ​യ​ദീ​പി​നെ നേ​ര​ത്തെ കെഎസ്‌ആ​ർ​ടി​സി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്കെ​തി​രേ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് ഇ​യാ​ൾ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഡ്രൈ​വ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​നി​ടെ​യാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സും ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

താ​ൻ ആ​ളു​ക​ളെ ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും കെഎസ്‌ആ​ർ​ടി​സി​യു​ടെ വാ​ദ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നു​മാ​ണ് ജ​യ​ദീ​പ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഡ്രൈ​വ​റു​ടെ വാ​ദ​ങ്ങ​ളെ​ല്ലാം ത​ള്ളി​യ കോ​ർ​പ്പ​റേ​ഷ​ൻ മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഡ്രൈ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.