നികുതി കുറയ്ക്കുന്ന പ്രശ്നമില്ലെന്നു കേന്ദ്രം; ഇന്ധന വില 120ലേക്ക് നീങ്ങുന്നു
നികുതി കുറയ്ക്കുന്ന പ്രശ്നമില്ലെന്നു കേന്ദ്രം; ഇന്ധന വില 120ലേക്ക് നീങ്ങുന്നു
Saturday, October 23, 2021 12:35 PM IST
ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല റോ​ക്ക​റ്റു​പോ​ലെ മു​ക​ളി​ലേ​ക്കു കു​തി​ക്കു​ന്പോ​ഴും കൈ​യും കെ​ട്ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ. യാ​തൊ​രു​വി​ധ ആ​ശ്വാ​സ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​നു​ള്ള താ​ത്പ​ര്യം കേ​ന്ദ്ര​സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്നി​ല്ല. മാ​ത്ര​മ​ല്ല വി​ല വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ കൂ​ട്ടി​നി​ർ​ത്തി​യി​രി​ക്കു​ന്ന നി​കു​തി കു​റ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്നും പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം സൂ​ച​ന ന​ൽ​കി.

ഇ​ന്ധ​ന നി​കു​തി കു​റ​ച്ച​തു​കൊ​ണ്ട് പ്ര​ത്യേ​കി​ച്ചു പ്ര​യോ​ജ​ന​മൊ​ന്നു​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ർ​ക്കാ​ർ. ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണം എ​ണ്ണ ഉ​ത്പാ​ദ​ക​രാ​യ ഒ​പെ​ക് പ്ല​സ് രാ​ജ​ങ്ങ​ൾ ഉ​ത്പാ​ദ​നം കൂ​ട്ടാ​ത്ത​തും ക്രൂ​ഡോ​യി​ൽ വി​ല​ക്ക​യ​റ്റ​വു​മാ​ണ് വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണം. വൈ​കാ​തെ ഈ ​സ്ഥി​തി മാ​റു​ന്പോ​ൾ ഇ​ന്ധ​ന​വി​ല താ​ഴു​മെ​ന്നു​മാ​ണ് കേ​ന്ദ്രം പ​റ​യു​ന്ന​ത്. അ​തു​വ​രെ കാ​ത്തി​രി​ക്കു​ക എ​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന​ത്.



അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല അ​തി​വേ​ഗം 120 രൂ​പ​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്. രാ​ജ​സ്ഥാ​നി​ലെ ശ്രീ​ഗം​ഗാ ന​ഗ​റി​ൽ ഇ​ന്ന​ലെ പെ​ട്രോ​ൾ വി​ല 39 പൈ​സ​കൂ​ടി വ​ർ​ധി​ച്ച്119.73 രൂ​പ​യാ​യി. ഡീ​സ​ൽ വി​ല 40 പൈ​സ കൂ​ടി 110.62 രൂ​പ​യും ആ​യി.

ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന​വി​ല ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ള്ള സ്ഥ​ല​മാ​ണ് ശ്രീ​ഗം​ഗാ ന​ഗ​ർ. കേ​ര​ള​ത്തി​ൽ വി​ല നൂ​റ്റി​പ്പ​ത്തി​ലേ​ക്കാ​ണ് കു​തി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 109 ക​ട​ന്നു. ഇ​ന്ന​ലെ 35 പൈ​സ കൂ​ടി 109.14 ആ​യി. ഡീ​സ​ലി​ന് 102.77. ഈ ​മാ​സം ഇ​തു​വ​രെ മാ​ത്രം പെ​ട്രോ​ളി​ന് 5.26 രൂ​പ​യും ഡീ​സ​ലി​ന് 6.06 രൂ​പ​യും കൂ​ടി.

അ​തേ​സ​മ​യം, അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ ഇ​ന്ധ​ന​വി​ല കൂ​ടു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​വി​ടെ​യും കൂ​ടു​ന്ന​തെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ദം ജ​ന​വ​ഞ്ച​ന​യാ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ് പ്ര​തി​പ​ക്ഷം അ​ട​ക്കം ഉ​യ​ർ​ത്തു​ന്ന​ത്.

കാ​ര​ണം അ​ന്താ​രാ​ഷ്‌​ട്ര വി​ല​യി​ൽ വ​ൻ ഇ​ടി​വ് ഉ​ണ്ടാ​യ​പ്പോ​ൾ അ​തി​ന്‍റെ ആ​നു​കൂ​ല്യം ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കാ​തെ നി​കു​തി കൂ​ട്ടി​ക്കൊ​ണ്ടി​രു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ന്നാ​ൽ വി​ല വ​ർ​ധ​ന​യു​ണ്ടാ​യ​പ്പോ​ൾ കൂ​ട്ടി​യ നി​കു​തി കു​റ​യ്ക്കാ​തെ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.