കു​ഞ്ഞി​നെ മാ​റ്റി​യ സം​ഭ​വം: നി​യ​മ​പ​ര​മാ​യി പ​രി​ഹാ​രം കാ​ണേ​ണ്ട വി​ഷ​യ​മെ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ
കു​ഞ്ഞി​നെ മാ​റ്റി​യ സം​ഭ​വം: നി​യ​മ​പ​ര​മാ​യി പ​രി​ഹാ​രം കാ​ണേ​ണ്ട വി​ഷ​യ​മെ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ
Saturday, October 23, 2021 12:40 PM IST
തി​രു​വ​ന​ന്ത​പു​രം: അ​മ്മ​യി​ൽ​നി​ന്നു കു​ഞ്ഞി​നെ എ​ടു​ത്തു​മാറ്റി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. നി​യ​മ​പ​ര​മാ​യി പ​രി​ഹാ​രം കാ​ണേ​ണ്ട വി​ഷ​യ​മാ​ണ് ഇ​തെ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

കു​ഞ്ഞി​നെ സ്വ​ന്തം അ​മ്മ​യ്ക്ക് തി​രി​കെ കി​ട്ട​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി നി​ല​പാ​ട്. ഇ​തി​നാ​യി എ​ല്ലാ പി​ന്തു​ണ​യും കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യ അ​നു​പ​മ​യ്ക്ക് പാ​ർ​ട്ടി ന​ൽ​കും. പാ​ർ​ട്ടി​ക്ക് പ​രാ​തി ല​ഭി​ച്ചാ​ൽ സ്വ​ഭാ​വി​ക​മാ​യി അ​ന്വേ​ഷി​ക്കും. എ​ന്നാ​ൽ ഇ​ത് പാ​ർ​ട്ടി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



അ​നു​പ​മ​യു​ടെ നി​യ​മ പോ​രാ​ട്ട​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19നാ​ണ് കു​ഞ്ഞി​നെ ത​ന്‍റെ ബ​ന്ധു​ക്ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യെ​ന്ന് കാ​ണി​ച്ച് പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി​നി അ​നു​പ​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ പ​രാ​തി ന​ൽ​കി ആ​റ് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പ​രാ​തി​ക്കാ​രി​യാ​യ അ​നു​പ​മ​യു​ടെ അ​ച്ഛ​ൻ ജ​യ​ച​ന്ദ്ര​ൻ, അ​മ്മ, സ​ഹോ​ദ​രി, സ​ഹോ​ദ​രീ ഭ​ർ​ത്താ​വ്, ജ​യ​ച​ന്ദ്ര​ന്‍റെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ആ​ദ്യം പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്ന് യു​വ​തി ആ​രോ​പി​ക്കു​ന്നു.

ദു​ര​ഭി​മാ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് കു​ഞ്ഞി​നെ ബ​ന്ധു​ക്ക​ള്‍ കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് അ​നു​പ​മ പ​റ​യു​ന്ന​ത്. പ്ര​സ​വി​ച്ച് മൂ​ന്നാം ദി​വ​സം ബ​ന്ധു​ക്ക​ള്‍ വ​ന്ന് കു​ഞ്ഞി​നെ കൊ​ണ്ടു​പോ​യി. സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് കു​ട്ടി​യെ തി​രി​ച്ചേ​ല്‍​പി​ക്കാം എ​ന്ന് അ​ച്ഛ​നും അ​മ്മ​യും പ​റ​ഞ്ഞി​രു​ന്നു.

സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ട് മാ​സം ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​യെ കി​ട്ടി​ല്ലെ​ന്നാ​യ​പ്പോ​ള്‍ അ​നു​പ​മ കു​ട്ടി​യു​ടെ പി​താ​വാ​യ അ​ജി​ത്തി​നൊ​പ്പം താ​മ​സം ആ​രം​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.