പു​ന​യി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം; 12 പേ​ർ​ക്ക് പ​രി​ക്ക്
പു​ന​യി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം; 12 പേ​ർ​ക്ക് പ​രി​ക്ക്
Saturday, October 23, 2021 6:01 AM IST
പു​ന: പു​ന​യി​ലെ നാ​വ്‌​ലെ പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു. 12 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​റും ടാ​ങ്ക​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പു​ന-​ബം​ഗ​ളൂ​രു ഹൈ​വേ​യി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.

മ​റ്റൊ​രു​വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന കാ​റി​ല്‍ ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യ ഗ​താ​ഗ​ത കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.