സ​സ്പെ​ൻ​ഷ​ൻ അം​ഗീ​ക​രി​ച്ച് യോ​ഗേ​ന്ദ്ര യാ​ദ​വ്
സ​സ്പെ​ൻ​ഷ​ൻ അം​ഗീ​ക​രി​ച്ച് യോ​ഗേ​ന്ദ്ര യാ​ദ​വ്
Friday, October 22, 2021 9:53 PM IST
ന്യൂ​ഡ​ൽ​ഹി: സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ സ​സ്പെ​ൻ​ഷ​ൻ തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്ന​താ​യി യോ​ഗേ​ന്ദ്ര യാ​ദ​വ്. സം​ഘ​ട​ന​യു​ടെ തീ​രു​മാ​ന​ത്തെ മാ​നി​ക്കു​ന്നു. ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​യും ട്വി​റ്റ​റി​ൽ യോ​ഗേ​ന്ദ്ര യാ​ദ​വ് അ​റി​യി​ച്ചു. ക​ർ​ഷ​ക പ്ര​തി​ഷേ​ധം രാ​ജ്യ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യു​ടെ കി​ര​ണ​മാ​ണ്. അ​തി​ന്‍റെ ഐ​ക്യ​വും തീ​രു​മാ​ന​മെ​ടു​ക്ക​ൽ പ്ര​ക്രി​യ​യും ഉ​റ​പ്പാ​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ല​ഖിം​പു​ർ ഖേ​രി അ​ക്ര​മ​ത്തി​ൽ കൊ​ല്ല​പെ​ട്ട ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​തി​നാ​ണ് യോ​ഗേ​ന്ദ്ര യാ​ദ​വി​നെ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ഒ​രു മാ​സ​ത്തേ​ക്കു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ക​ർ​ഷ​ക സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച അം​ഗ​മാ​യ യോ​ഗേ​ന്ദ്ര യാ​ദ​വ് സം​ഘ​ട​ന​യി​ലെ നേ​താ​ക്ക​ളു​മാ​യി ആ​ലോ​ചി​ക്കാ​തെ​യാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ത്.

ഒ​രു മാ​സ​ത്തേ​ക്ക് യാ​ദ​വി​ന് കി​സാ​ൻ മോ​ർ​ച്ച​യു​ടെ പൊ​തു​പ​രി​പാ​ടി​ക​ളി​ലോ തീ​രു​മ​ന​ങ്ങ​ളി​ലോ ഭാ​ഗ​മാ​കാ​ൻ ക​ഴി​യി​ല്ല. പ​ഞ്ചാ​ബി​ൽ നി​ന്നു​മു​ള്ള ക​ർ​ഷ​ക​രു​ടെ സം​ഘ​ട​ന​ക​ളാ​ണ് യാ​ദ​വി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പെ​ട്ട​ത്. പ​ഞ്ചാ​ബി​ൽ നി​ന്നു​മു​ള്ള 32 ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ യോ​ഗേ​ന്ദ്ര യാ​ദ​വ് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണം എ​ന്നാ​വ​ശ്യ​പെ​ട്ടു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​രി​ൽ ഒ​ക്ടോ​ബ​ർ മൂ​ന്ന് ഞാ​യ​റാ​ഴ്ച യു​പി ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് തി​ര​കെ പോ​കു​ക​യാ​യി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് നേ​രെ വാ​ഹ​ന​മി​ടി​ച്ച​റ​ക്കി​യ സം​ഭ​വ​ത്തി​ൽ നാ​ല് ക​ർ​ഷ​ക​ർ, മൂ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ, ഒ​രു പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും കൊ​ല്ല​പെ​ട്ടി​രു​ന്നു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര​യ​ട​ക്കം ആ​റു പേ​ർ അ​റ​സ്റ്റി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.