ഒ​രു രൂ​പ പോ​ലും ശ​മ്പ​ളം വേ​ണ്ടെ​ന്ന് റ​മീ​സ് രാ​ജ; മ​റ്റു മെ​ച്ച​ങ്ങ​ളു​ണ്ടാ​കു​മ​ല്ലോ​യെ​ന്ന് ആ​മി​ർ
ഒ​രു രൂ​പ പോ​ലും ശ​മ്പ​ളം വേ​ണ്ടെ​ന്ന് റ​മീ​സ് രാ​ജ; മ​റ്റു മെ​ച്ച​ങ്ങ​ളു​ണ്ടാ​കു​മ​ല്ലോ​യെ​ന്ന് ആ​മി​ർ
Thursday, October 21, 2021 8:08 PM IST
ക​റാ​ച്ചി: പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ ഒ​രു രൂ​പ പോ​ലും ശ​മ്പ​ളം വാ​ങ്ങി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച റ​മീ​സ് രാ​ജ​യെ പ​രി​ഹ​സി​ച്ച് പാ​ക് മു​ൻ പേ​സ​ർ മു​ഹ​മ്മ​ദ് ആ​മി​ർ. പി​സി​ബി ചെ​യ​ര്‍​മാ​ൻ സ്ഥാ​ന​ത്തി​ന്‍റെ ആ​ക​ർ​ഷ​ണം മാ​സ​ശ​മ്പ​ള​മ​ല്ല. ആ ​സ്ഥാ​ന​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് മ​റ്റു ചി​ല മെ​ച്ച​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും ആ​മി​ർ ട്വി​റ്റ​റി​ൽ പ്ര​തി​ക​രി​ച്ചു.

പാ​ക്കി​സ്ഥാ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് പി​സി​ബി ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ ശ​മ്പ​ളം ഒ​ന്നും വാ​ങ്ങി​ല്ലെ​ന്ന് റ​മീ​സ് രാ​ജ പ്ര​ഖ്യാ​പി​ച്ച​ത്. അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് എ​നി​ക്ക് ഒ​രു രൂ​പ പോ​ലും ശ​മ്പ​ള​മി​ല്ല. ത​ന്‍റെ ഇ​പ്പോ​ഴ​ത്തെ ക​രി​യ​ർ ത്യ​ജി​ച്ചാ​ണ് ഞാ​ൻ ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ത്ത​തെ​ന്നും രാ​ജ പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​മി​റി​ന്‍റെ മു​ന​വ​ച്ച മ​റു​പ​ടി. "എ​ന്‍റെ അ​റി​വി​ൽ പി​സി​ബി ചെ​യ​ർ​മാ​ന് പ്ര​ത്യേ​കി​ച്ച് മാ​സ ശ​മ്പ​ള​മൊ​ന്നു​മി​ല്ല. പ​ക​രം മ​റ്റു ചി​ല ഗു​ണ​ങ്ങ​ളാ​ണ് ഏ​റെ​യു​ള്ള​ത്. ഒ​രു​പ​ക്ഷേ, എ​ന്‍റെ അ​റി​വ് തെ​റ്റാ​യി​രി​ക്കാം. ഞാ​ൻ കേ​ട്ടി​ട്ടു​ള്ള​ത് അ​ങ്ങ​നെ​യാ​ണ്'- ആ​മീ​ർ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.