പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ ആ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ ആ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, October 21, 2021 5:45 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ ആ​ളെ ക​ഴു​ത്തി​ൽ ക​യ​ർ​ചു​റ്റി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​മ്പാ​യം വേ​റ്റി​നാ​ട് സ​ജീ​വി​നെ (43) ആ​ണ് വീ​ടി​ന് സ​മീ​പ​ത്തു​ള്ള തോ​ട്ട​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ന​വീ​ന്‍ ഗ്രാ​നൈ​റ്റ്‌​സ് ജ​ന​റ​ല്‍ മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

പ്ര​ഭാ​ത​സ​വാ​രി ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്നു വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും തി​രക്കി​യി​റ​ങ്ങി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് ക​യ​ര്‍ ക​ഴു​ത്തി​ല്‍ ചു​റ്റി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.

ജീ​വ​നൊ​ടു​ക്കു​വാ​ൻ ത​ക്ക​താ​യ യാ​തൊ​രു കാ​ര​ണ​ങ്ങ​ളും സ​ജീ​വി​നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഭാ​ര്യ ഷീ​ബ റാ​ണി​യും ര​ണ്ടു കു​ട്ടി​ക​ളും ഭാ​ര്യ മാ​താ​വു​മാ​ണ് വീ​ട്ടി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.