ഇ​ഡി ഭീ​ഷ​ണി; വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്കു സു​പ്രീം കോ​ട​തി, അ​തു​വ​രെ സ്റ്റേ
ഇ​ഡി ഭീ​ഷ​ണി; വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്കു സു​പ്രീം കോ​ട​തി, അ​തു​വ​രെ സ്റ്റേ
Thursday, October 21, 2021 6:02 PM IST
ന്യൂ​ഡ​ൽ​ഹി: എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​തി​രാ​യ തെ​ളി​വു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ അ​നു​മ​തി ന​ൽ​കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു. ഇ​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി. ​രാ​ധാ​കൃ​ഷ്ണ​ന്‍ ന​ല്‍​കി​യ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ജ​നു​വ​രി ര​ണ്ടാം വാ​രം വി​ശ​ദ​മാ​യി വാ​ദം കേ​ൾ​ക്കാ​ൻ ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് തീ​രു​മാ​നി​ച്ചു.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​തി​രാ​യ തെ​ളി​വു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ വി​ചാ​ര​ണ കോ​ട​തി​ക്ക് അ​നു​മ​തി ന​ല്‍​കി​യ ഉ​ത്ത​ര​വി​ല്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് മു​മ്പ് ത​ങ്ങ​ളു​ടെ വാ​ദം കേ​ള്‍​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പി. ​രാ​ധാ​കൃ​ഷ്ണ​ന്‍ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷി​നേ​യും സ​ന്ദീ​പ് നാ​യ​രേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പേ​രി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ര​ണ്ട് കേ​സു​ക​ള്‍ ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് റ​ദ്ദാ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​തി​രേ ക്രൈം ​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ച രേ​ഖ​ക​ളും തെ​ളി​വു​ക​ളും പ​രി​ശോ​ധി​ക്കാ​ന്‍ വി​ചാ​ര​ണ കോ​ട​തി​ക്ക് ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ഇ​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ഫ​യ​ല്‍ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.