പി​ണ​റാ​യി സ്തു​തി​പാ​ട​ക​രു​ടെ ന​ടു​വി​ൽ, മോ​ദി​യു​ടെ ത​നി പ​ക​ർ​പ്പെ​ന്നും സ​തീ​ശ​ന്‍റെ വി​മ​ർ​ശ​നം
പി​ണ​റാ​യി സ്തു​തി​പാ​ട​ക​രു​ടെ ന​ടു​വി​ൽ, മോ​ദി​യു​ടെ ത​നി പ​ക​ർ​പ്പെ​ന്നും സ​തീ​ശ​ന്‍റെ വി​മ​ർ​ശ​നം
Thursday, October 21, 2021 12:11 PM IST
ച​ങ്ങ​നാ​ശേ​രി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ രം​ഗ​ത്ത്. മു​ഖ്യ​മ​ന്ത്രി സ്തു​തി​പാ​ട​ക​രു​ടെ ന​ടു​വി​ലാ​ണ് ക​ഴി​യു​ന്ന​ത്. തെ​റ്റ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ഷ്ട​മ​ല്ല. മോ​ദി​യു​ടെ അ​തേ രീ​തി​യാ​ണ് പി​ണ​റാ​യി​യു​ടേ​തെ​ന്നും സ​തീ​ശ​ൻ വി​മ​ർ​ശി​ച്ചു.

ലോ​ക്ക്ഡൗ​ൺ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ ച​ങ്ങ​നാ​ശേ​രി​യി​ലെ ഹോ​ട്ട​ൽ ഉ​ട​മ സ​രി​ൻ മോ​ഹ​ന്‍റെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്. കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പി​ൽ സ​ർ​ക്കാ​രി​ന് വീ​ഴ്ച​പ​റ്റി​യെ​ന്ന ആ​രോ​പ​ണ​വും സ​തീ​ശ​ൻ ആ​വ​ർ​ത്തി​ച്ചു.

ദു​ര​ന്ത മേ​ഖ​ല​ക​ളി​ൽ സ​ർ​ക്കാ​രി​ന് കൃ​ത്യ സ​മ​യ​ത്ത് അ​റി​യി​പ്പ് ന​ൽ​കാ​നാ​യി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി. അ​തി​നു​ള്ള സം​ഘം പ്ര​ദേ​ശ​ത്തി​ല്ലാ​യി​രു​ന്നു. കൊ​ക്ക​യാ​റി​ൽ ഉ​രു​ൾ​പൊ​ട്ടി ഒ​രു ദി​വ​സം ക​ഴി​ഞ്ഞാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ന​ദി​ക​ളി​ൽ വെ​ള്ളം ക​യ​റി​യാ​ൽ എ​വി​ടെ​യൊ​ക്കെ വെ​ള്ളം ക​യ​റു​മെ​ന്ന് സ​ർ​ക്കാ​ർ പ​ഠി​ച്ചി​ല്ലെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.