കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ; നൂ​റ് കോ​ടി ഡോ​സ് പി​ന്നി​ട്ടു
കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ; നൂ​റ് കോ​ടി ഡോ​സ് പി​ന്നി​ട്ടു
Thursday, October 21, 2021 10:42 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ. 100 കോ​ടി ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യാ​ണ് ച​രി​ത്ര നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 279 ദി​വ​സം കൊ​ണ്ടാ​ണ് 100 കോ​ടി ഡോസ് വാ​ക്സി​ൻ ന​ൽ​കി​യ​ത്.

ച​രി​ത്ര നേ​ട്ട​ത്തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഡ​ൽ​ഹി​യി​ലെ ആ​ർ​എം​എ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

100 കോ​ടി ഡോ​സ് വാ​ക്സി​നി​ൽ 75 ശ​ത​മാ​നം പേ​ർ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​വ​രാ​ണ്. ജ​നു​വ​രി 16നാ​ണ് ഇ​ന്ത്യ​യി​ൽ വാ​ക്സി​ൻ ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം നി​ല​വി​ൽ ആ​റ് സം​സ്ഥാ​ന​ങ്ങ​ൾ ആ​റ് കോ​ടി ഡോ​സി​ല​ധി​കം വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, പ​ശ്ചി​മ​ബം​ഗാ​ൾ, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, ബി​ഹാ​ർ, ക​ര്‍​ണാ​ട​ക, രാ​ജ​സ്ഥാ​ന്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് വാ​ക്സി​നേ​ഷ​നി​ല്‍ മു​ന്നി​ൽ. ഇ​ന്ത്യ​യെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും അ​ഭി​ന​ന്ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.