മം​ഗ​ലം ഡാ​മി​ലും പാ​ല​ക്കു​ഴി​യി​ലും നാ​ലി​ട​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ; ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു
മം​ഗ​ലം ഡാ​മി​ലും പാ​ല​ക്കു​ഴി​യി​ലും നാ​ലി​ട​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ; ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു
Wednesday, October 20, 2021 10:20 PM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കാ​ട് മം​ഗ​ലം ഡാം, ​പാ​ല​ക്കു​ഴി തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ടു​ണ്ടാ​യ അ​തി​തീ​വ്ര മ​ഴ​യി​ൽ നാ​ലി​ട​ത്ത് ഉ​രു​ൾ​പൊ​ട്ടി. ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ മു​ൻ​ക​രു​ത​ലാ​യി അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ ബു​ധ​നാ​ഴ്ച രാ​ത്രി സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി.

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഓ​ടം​തോ​ട് റോ​ഡ് ത​ക​ർ​ന്നു. പ​ള്ളി​ക്ക​ടു​ത്തു​ള്ള പാ​ല​ത്തി​ന്‍റെ സു​ര​ക്ഷാ പോ​സ്റ്റു​ക​ൾ ഒ​ഴു​കി​പ്പോ​യി. പ​ല​യി​ട​ത്താ​യി പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ൾ​ക്കു കേ​ടു​പാ​ടു സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​വു​മു​ണ്ട്. ഉ​രു​ൾ​പൊ​ട്ടി​യ​തെ​ല്ലാം കാ​ട്ടി​ലും ദൂ​രെ​യു​ള്ള മ​ല​ക​ളി​ലു​മാ​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

ഓ​ടം​തോ​ട് പ​ട​ങ്ങി​ട്ട​ത്തോ​ട്, വി​ആ​ർ​ടി ക​വ, പാ​ല​ക്കു​ഴി​യി​ലെ ക​ൽ​ക്കു​ഴി, വി​ല​ങ്ങ​ൻ​പാ​റ തു​ട​ങ്ങി​യ മ​ല​യോ​ര​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

മ​ല​യോ​ര​ത്തെ ഉ​രു​ൾ​പൊ​ട്ട​ലി​നെ​തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് കൂ​ടി മം​ഗ​ലം​ഡാ​മി​ന്‍റെ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും 40 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.