എ​ല്ലാ​വ​ർ​ക്കും വ​ഴി​യി​ൽ കൊ​ട്ടാ​നു​ള്ള ചെ​ണ്ട​യ​ല്ല കോ​ൺ​ഗ്ര​സ്: വി.​ഡി.​സ​തീ​ശ​ൻ
എ​ല്ലാ​വ​ർ​ക്കും വ​ഴി​യി​ൽ കൊ​ട്ടാ​നു​ള്ള ചെ​ണ്ട​യ​ല്ല കോ​ൺ​ഗ്ര​സ്: വി.​ഡി.​സ​തീ​ശ​ൻ
Tuesday, October 19, 2021 8:09 PM IST
ക​ണ്ണൂ​ർ: കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​വ​സ​ര​മെ​ങ്കി​ലും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് വി​ട്ടു​ത​ര​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ ലി​സ്റ്റ് ഇ​ന്ന​ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന ത​ര​ത്തി​ൽ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സ് വ​ഴി​യി​ൽ കൊ​ട്ടാ​നു​ള്ള ചെ​ണ്ട​യ​ല്ല. ത​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​വ​സ​രം ത​ങ്ങ​ൾ​ക്ക് വി​ട്ടേ​ക്കൂ. പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞാ​ൽ അ​തി​ന്‍റെ വി​വ​രം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഡി​സി​സി ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ സോ​ഷ്യ​ൽ ബാ​ല​ൻ​സ് ഇ​ല്ലെ​ന്നാ​യി​രു​ന്നു ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​ച​ര​ണം. എ​ന്നാ​ൽ സി​പി​എ​മ്മി​ന്‍റെ 14 ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ അ​തി​ൽ സോ​ഷ്യ​ൽ ബാ​ല​ൻ​സ് ഇ​ല്ലാ​യെ​ന്ന് പ​റ​യാ​നു​ള്ള ധൈ​ര്യം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഉ​ണ്ടോ​യെ​ന്ന് സ​തീ​ശ​ൻ ചോ​ദി​ച്ചു.

പാ​ർ​ട്ടി​യി​ലു​ള്ള ചി​ല നേ​താ​ക്ക​ൾ രാ​ജി​വ​യ്ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ​ട​ച്ചു​വി​ട്ട് വ്യ​ക്തി​പ​ര​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അ​പ​മാ​നി​ക്കു​ന്ന​ത് ശ​രി​യ​ല്ല. ദ​യ​വു ചെ​യ്ത് ഇ​ത്ത​ര​ത്തി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളെ ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.