വ​ഴി​ത്ത​ര്‍​ക്ക​ത്തെ​ തു​ട​ര്‍​ന്നു​ള്ള സം​ഘ​ര്‍​ഷ​ത്തി​നി​ടെ മ​ര​ണം: ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി
വ​ഴി​ത്ത​ര്‍​ക്ക​ത്തെ​ തു​ട​ര്‍​ന്നു​ള്ള സം​ഘ​ര്‍​ഷ​ത്തി​നി​ടെ മ​ര​ണം: ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി
Monday, October 18, 2021 7:34 PM IST
കൊ​ച്ചി: വ​ഴി​ത്ത​ര്‍​ക്ക​ത്തെ​ തു​ട​ര്‍​ന്നു​ള്ള സം​ഘ​ര്‍​ഷ​ത്തി​നി​ടെ ചാ​വ​ക്കാ​ട് മ​ണ​ത്ത​ല ച​ക്ക​ര​വീ​ട്ടി​ല്‍ പ​രീ​ത് (61) മ​രി​ച്ച കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ ജു​മൈ​ല ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. ജ​സ്റ്റീ​സ് കെ. ​ഹ​രി​പാ​ലാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

2005 ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. കോ​ട​തി​ ഉത്ത​ര​വ് നി​ല​നി​ല്‍​ക്കെ സ​ഹോ​ദ​ര​ങ്ങ​ള്‍ വ​സ്തു​വി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വ​ഴി​വെ​ട്ടാ​ന്‍ ശ്ര​മി​ച്ച​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് പ​രീ​ത് മ​രി​ച്ച​ത്.

ഹൃ​ദ്രോ​ഗി​യാ​യി​രു​ന്ന പ​രീ​തി​നു ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍ദ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തെ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്. തു​ട​ര്‍​ന്ന് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ചാ​വ​ക്കാ​ട് ജു​ഡീഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ചി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

2020 ഡി​സം​ബ​റി​ല്‍ തൃ​ശൂ​ര്‍ സി​റ്റി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു. എ​ന്നാ​ല്‍ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ര്‍​ക്കെ​തി​രെ മ​നപൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ത്തി​ല്ലെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും ആ​രോ​പി​ച്ചാ​ണ് ജു​മൈ​ല ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.