നാ​ല് പ​ന്തി​ൽ നാ​ല് വി​ക്ക​റ്റ്; അ​വി​ശ്വ​സ​നീ​യ നേ​ട്ട​വു​മാ​യി ഐ​റി​ഷ് ബൗ​ള​ർ
നാ​ല് പ​ന്തി​ൽ നാ​ല് വി​ക്ക​റ്റ്; അ​വി​ശ്വ​സ​നീ​യ നേ​ട്ട​വു​മാ​യി ഐ​റി​ഷ് ബൗ​ള​ർ
Monday, October 18, 2021 6:13 PM IST
അ​ബു​ദാ​ബി: തു​ട​ർ​ച്ച​യാ​യ നാ​ല് പ​ന്തു​ക​ളി​ൽ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തു​ക​യെ​ന്ന അ​വി​ശ്വ​സ​നീ​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി അ​യ​ർ​ല​ൻ​ഡ് ഓ​ൾ​റൗ​ണ്ട​ർ ക​ർ​ട്ടി​സ് കാം​ഫ​ർ. ഐ​സി​സി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ സൂ​പ്പ​ർ 12 യോ​ഗ്യ​ത​യ്ക്കു​ള്ള ആ​ദ്യ റൗ​ണ്ട് പോ​രാ​ട്ട​ത്തി​ലാ​ണ് താ​രം റി​ക്കാ​ർ​ഡി​ട്ട​ത്. നെ​ത​ർ​ല​ൻ​ഡ്സ് ബാ​റ്റ​ർ​മാ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് കാം​ഫ​ർ പി​ഴു​ത​ത്.

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന ആ​ദ്യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് കാം​ഫ​ർ പേ​രി​ലാ​ക്കി​യ​ത്. ശ്രീ​ല​ങ്ക​യു​ടെ മു​ൻ ക്യാ​പ്റ്റ​ൻ ല​സി​ത് മ​ലിം​ഗ, അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ മു​ൻ ക്യാ​പ്റ്റ​ൻ റാ​ഷി​ദ് ഖാ​ൻ എ​ന്നി​വ​ർ നേ​ര​ത്തെ തു​ട​ർ​ച്ച​യാ​യി നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യി​ട്ടു​ണ്ട്.

പ​ത്താം ഓ​വ​റി​ലാ​ണ് കെ​ര്‍​ട്ടി​സ് ബൗ​ളിം​ഗി​ല്‍ വി​സ്മ​യം തീ​ര്‍​ത്ത​ത്. ഒ​മ്പ​ത് ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 50 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്ന നെ​ത​ർ​ല​ൻ​ഡ്സ് ഇ​തോ​ടെ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 52 റ​ൺ​സ് എ​ന്ന നി​ല​യി​ലേ​ക്ക് ത​ക​ർ​ന്ന​ടി​ഞ്ഞു.

ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ക്കു​മ്പോ​ൾ നി​ശ്ചി​ത 20 ഓ​വ​റി​ൽ 106 റ​ൺ​സി​ന് നെ​ത​ർ​ല​ൻ​ഡ് ഓ​ൾ​ഔ​ട്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.