പ​മ്പ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട്; തീ​ര​ദേ​ശ​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം
പ​മ്പ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട്; തീ​ര​ദേ​ശ​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം
Monday, October 18, 2021 5:41 PM IST
പ​ത്ത​നം​തി​ട്ട: ക​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ൾ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​മ്പാ തീ​ര​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം. പ​മ്പ, റാ​ന്നി, ആ​റ​ന്മു​ള, ചെ​ങ്ങ​ന്നൂ​ർ മേ​ഖ​ല​ക​ളി​ലേ​ക്ക് വൈ​കാ​തെ വെ​ള്ള​മെ​ത്തു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. പ​മ്പ ന​ദി​യി​ൽ 10 മു​ത​ൽ 15 സെ​ന്‍റി​മീ​റ്റ​ർ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.

പ​മ്പ അ​ണ​ക്കെ​ട്ടി​ൽ നി​ല​വി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 984.62 മീ​റ്റ​റി​ൽ എ​ത്തി. 986.33 മീ​റ്റ​റാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​മ്പ-​ക​ക്കാ​ട്ട് ആ​റു​ക​ളു​ടെ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

പ​മ്പ​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച് തു​ട​ങ്ങി. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ സ​ജ്ജ​മാ​ണെ​ന്നും ആ​ളു​ക​ൾ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.