അനുയായിയെ കൊലപ്പെടുത്തിയ കേസ്: ഗു​ർ​മീ​ത് റാം ​റ​ഹീ​മി​ന് ജീ​വ​പ​ര്യ​ന്തം
അനുയായിയെ കൊലപ്പെടുത്തിയ കേസ്: ഗു​ർ​മീ​ത് റാം ​റ​ഹീ​മി​ന് ജീ​വ​പ​ര്യ​ന്തം
Monday, October 18, 2021 5:45 PM IST
ന്യൂ​ഡ​ൽ​ഹി: അ​നു​യാ​യി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ദേ​രാ സ​ച്ചാ സൗ​ദ ത​ല​വ​നും ആ​ള്‍​ദൈ​വ​വു​മാ​യ ഗു​ര്‍​മീ​ത് റാം ​റ​ഹീം സിം​ഗി​ന് ജീ​വ​പ​ര്യ​ന്തം. ഗു​ര്‍​മീ​തി​ന്‍റെ മാ​നേ​ജ​ര്‍ ര​ഞ്ജി​ത്ത് സിം​ഗി​ന്‍റെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പാ​ഞ്ച്കു​ല പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. ഗു​ര്‍​മീ​തി​നൊ​പ്പം നാ​ല് പേ​ര്‍​ക്കും ജീ​വ​പ​ര്യ​ന്തം വി​ധി​ച്ചി​ട്ടു​ണ്ട്.

2002ലാ​ണ് ദേ​ര സ​ച്ച സൗ​ദ​യു​ടെ മാ​നേ​ജ​റും ഗു​ർ​മീ​ത് റാം ​റ​ഹീ​മി​ന്‍റെ അ​നു​യാ​യി​യു​മാ​യ ര​ഞ്ജി​ത്ത് സിം​ഗ് വെ​ടി​യേ​റ്റ് മ​രി​ക്കു​ന്ന​ത്. കേ​സി​ൽ റ​ഹീ​മി​ന് പു​റ​മേ ജ​സ്ബീ​ർ, സ​ബ്ദി​ൽ, അ​വ​താ​ർ, കൃ​ഷ​ന്‍​ലാ​ല്‍, ഇ​ന്ദ​ര്‍​സെ​ന്‍ എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ഗു​ർ​മീ​തി​ന് 31 ല​ക്ഷം രൂ​പ​യും മ​റ്റു പ്ര​തി​ക​ൾ​ക്ക് 50,000 രൂ​പ​യും പി​ഴ​യും വി​ധി​ച്ചു.

ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന് കോ​ട​തി ഇ​വ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.