ല​ക്നോ​വി​ൽ നി​രോ​ധ​നാ​ജ്ഞ; ക​ർ​ഷ​ക നേ​താ​ക്ക​ളു​ടെ വീ​ട് വ​ള​ഞ്ഞ് പോ​ലീ​സ്
ല​ക്നോ​വി​ൽ നി​രോ​ധ​നാ​ജ്ഞ; ക​ർ​ഷ​ക നേ​താ​ക്ക​ളു​ടെ വീ​ട് വ​ള​ഞ്ഞ് പോ​ലീ​സ്
Monday, October 18, 2021 3:28 PM IST
ല​ക്നോ: ല​ഖിം​പു​ർ സം​ഘ​ർ​ഷ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ് മി​ശ്ര രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ ല​ക്നോ​വി​ൽ പോ​ലീ​സ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ദ്രോ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ല​ക്നോ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ട്രെ​യി​ൻ ത​ട​യ​ൽ സ​മ​രം അ​ര​ങ്ങേ​റു​ന്ന​തി​നി​ടെ​യാ​ണ് യു​പി പോ​ലീ​സി​ന്‍റെ ന​ട​പ​ടി. രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് സ​മ​രം. ല​ക്നോ​വി​ൽ ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ വീ​ടി​ന് പു​റ​ത്ത് പോ​ലീ​സ് ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

മ​ക​ൻ ആ​ശി​ഷ് മി​ശ്ര അ​റ​സ്റ്റി​ലാ​യ​തോ​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി ട്രെ​യി​ൻ ത​ട​യ​ൽ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റു​ന്ന​ത്. ല​ഖിം​പു​ർ ഖേ​രി വി​ഷ​യ​ത്തി​ൽ നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മാ​ധാ​ന​പ​ര​മാ​യാ​യി​രി​ക്കും ട്രെ​യി​ൻ ത​ട​യ​ൽ സ​മ​രം ന​ട​ത്തു​ക​യെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.