ക​ർ​ണാ​ട​ക​ത്തി​ൽ ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കാ​ൻ തീ​രു​മാ​നം
ക​ർ​ണാ​ട​ക​ത്തി​ൽ ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കാ​ൻ തീ​രു​മാ​നം
Monday, October 18, 2021 3:04 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ൽ പെട്രോൾ, ഡീസൽ നികുതി കു​റ​യ്ക്കാൻ തീരുമാനം. സെ​സ് നി​കു​തി​യും വി​ൽ​പ്പ​ന നി​കു​തി​യും കു​റ​യ്ക്കു​മെ​ന്നാ​ണ് ബ​സ​വ​രാ​ജ് ബൊ​മ്മെ സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, എ​ത്ര തു​ക കു​റ​യ്ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ൻ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം.

പെ​ട്രോ​ൾ വി​ല ക​ർ​ണാ​ട​ക​ത്തി​ൽ ലി​റ്റ​റി​ന് 109 രൂ​പ​യു​ടെ മു​ക​ളി​ലാ​ണ്. ഡീ​സ​ൽ വി​ല ലി​റ്റ​റി​ന് നൂ​റു​രൂ​പ ക​ട​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ധ​ന​നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.