മ​ഴ തു​ട​ർ​ന്നാ​ൽ ഇ​ടു​ക്കി ഡാം ​തു​റ​ക്കു​മെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി
മ​ഴ തു​ട​ർ​ന്നാ​ൽ ഇ​ടു​ക്കി ഡാം ​തു​റ​ക്കു​മെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി
Monday, October 18, 2021 1:37 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഴ തു​ട​ർ​ന്നാ​ൽ ഇ​ടു​ക്കി ഡാം ​തു​റ​ക്കേ​ണ്ടി വ​രു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. നി​ല​വി​ൽ ജ​ല​നി​ര​പ്പ് 2396.86 അ​ടി​യാ​യി​ട്ടു​ണ്ട്.

2398 അ​ടി ആ​യാ​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കും. തി​ങ്ക​ളാ​ഴ്ച രാ​ത്രി മ​ഴ പെ​യ്താ​ൽ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​നാ​കി​ല്ല. ഈ ​സാ​ഹ​ച​ര്യം വ​ന്നാ​ൽ ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ടി വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​തി​തീ​വ്ര മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ ഡാ​മു​ക​ള്‍ തു​റ​ക്കു​ന്ന​തി​ൽ എ​ടു​ത്തു​ചാ​ടി തീ​രു​മാ​നം ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ച​ത്.

സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി തീ​രു​മാ​നം എ​ടു​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഏ​തു ഡാം ​തു​റ​ക്ക​ണം, തു​റ​ക്കേ​ണ്ട എ​ന്ന​ത് അ​ത​തു ഡാ​മു​ക​ളി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് നോ​ക്കി വി​ദ​ഗ്ധ സ​മി​തി നി​ശ്ച​യി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.