കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന് അ​മി​ത് ഷാ
കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന് അ​മി​ത് ഷാ
Sunday, October 17, 2021 1:13 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​രു​ള്‍​പൊ​ട്ട​ലും വെ​ള്ള​പ്പൊ​ക്ക​ത്തെ​യും തു​ട​ര്‍​ന്ന് വ​ല​യു​ന്ന കേ​ര​ള​ത്തി​ന് സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​ത്തെ അ​യ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ​യ്ക്കാ​യി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.​അ​തേ​സ​മ​യം, കൂ​ട്ടി​ക്ക​ല്‍ കാ​വാ​ലി​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ വീ​ട് ത​ക​ര്‍​ന്ന് മ​രി​ച്ച മാ​ര്‍​ട്ടി​ന്‍, മ​ക​ള്‍ സാ​ന്ദ്ര എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.