ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Sunday, October 17, 2021 10:45 AM IST
തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ആ​വ​ശ്യ​മാ​യ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കാ​നും മാ​സ്ക് ധ​രി​ക്കാ​നും ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും ക്യാ​മ്പു​ക​ളി​ൽ ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടി ഇ​ട​പ​ഴ​കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഒ​രു ക്യാ​മ്പി​ൽ എ​ത്ര ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​മെ​ന്ന് തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ളെ താ​മ​സി​പ്പി​ക്കേ​ണ്ടി വ​ന്നാ​ൽ ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ക​ല​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.