കൂ​ട്ടി​ക്ക​ൽ ഉ​ണ്ടാ​യ​ത് ല​ഘു​മേ​ഘ വി​സ്ഫോ​ട​ന​മെ​ന്ന് പ​ഠ​നം
കൂ​ട്ടി​ക്ക​ൽ ഉ​ണ്ടാ​യ​ത് ല​ഘു​മേ​ഘ വി​സ്ഫോ​ട​ന​മെ​ന്ന് പ​ഠ​നം
Sunday, October 17, 2021 9:35 AM IST
‌കോട്ടയം: കൂ​ട്ടി​ക്ക​ലും പ​രി​സ​ര മേ​ഖ​ല​യി​ലും ഉ​ണ്ടാ​യ​ത് ല​ഘു​മേ​ഘ വി​സ്ഫോ​ട​ന​മെ​ന്ന് പ​ഠ​നം. കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല അ​ന്ത​രീ​ക്ഷ പ​ഠ​ന കേ​ന്ദ്ര​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളി​ലും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കു​ന്നു​ണ്ട്. പീ​രു​മേ​ടി​നു താ​ഴെ​യു​ള്ള മേ​ഖ​ല​യി​ലാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ മേ​ഘ​വി​സ്‌​ഫോ​ട​നം ഉ​ണ്ടാ​യ​ത്. മൂ​ന്ന് മ​ണി​ക്കൂ​റി​ൽ അ​തി​തീ​വ്ര മ​ഴ​യാ​ണ് പെ​യ്ത​ത്.

അ​തേ​സ​മ​യം, സ​ര്‍​വ​നാ​ശം വി​ത​ച്ച് കോ​ട്ട​യം ജി​ല്ല​യി​ലെ കൂ​ട്ടി​ക്ക​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും ഉ​രു​ള്‍​പൊ​ട്ട​ലി​ലും മ​രി​ച്ച ഒ​രാ​ളു​ടെ കൂ​ടി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ളം​കാ​ട് സ്വ​ദേ​ശി​യാ​യ ഓ​ലി​ക്ക​ല്‍ ഷാ​ല​റ്റ്(29) എ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു ഷാ​ല​റ്റ്. ഇ​തോ​ടെ കൂ​ട്ടി​ക്ക​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.