കനത്ത മഴ, നീരൊഴുക്ക് വർധിക്കുന്നു; അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തുന്നു
കനത്ത മഴ, നീരൊഴുക്ക് വർധിക്കുന്നു; അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തുന്നു
Sunday, October 17, 2021 6:20 AM IST
അ​രു​വി​ക്ക​ര: മ​ഴ ക​ന​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ 40 സെ​ന്‍റീ​മീ​റ്റ​ർ കൂ​ടി ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തും. ഡാ​മി​ന്‍റെ സ​മീ​പ​ത്തും ക​ര​മ​ന ആ​റി​ന്‍റെ തീ​ര​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ശ​ക്ത​മാ​യ മ​ഴ​യി​ൽ ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തി​നാൽ ഡാ​മി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ൾ തു​റ​ന്നി​രു​ന്നു. ഒ​ന്നും മൂ​ന്നും ഷ​ട്ട​റു​ക​ൾ ഒ​രു മീ​റ്റ​ർ വീ​ത​വും ര​ണ്ടാ​മ​ത്തെ ഷ​ട്ട​ർ 20 സെ​ന്‍റീ​മീ​റ്റ​റും നാ​ലാ​മ​ത്തേ​ത്‌ 80 സെ​ന്‍റീ​മീ​റ്റ​റും അ​ഞ്ചാ​മ​ത്തെ ഷ​ട്ട​ർ 70 സെ​ന്‍റീ​മീ​റ്റ​റു​മാ​ണ് ഉ​യ​ർ​ത്തി​യ​ത്.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വീ​ണ്ടും വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ തു​റ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.