പ്ര​തി​യെ തേ​ടി​യെ​ത്തി​യ പോ​ലീ​സി​നുനേ​രെ ആ​ക്ര​മ​ണം: സി​പി​ഒയു​ടെ കൈ​യൊ​ടി​ഞ്ഞു
പ്ര​തി​യെ തേ​ടി​യെ​ത്തി​യ പോ​ലീ​സി​നുനേ​രെ ആ​ക്ര​മ​ണം: സി​പി​ഒയു​ടെ കൈ​യൊ​ടി​ഞ്ഞു
Sunday, October 17, 2021 6:10 AM IST
അ​ഗ​ളി: ക​ള്ള​മ​ല ത്രി​ത്വ​മ​ല​യി​ൽ പ്ര​തി​യെ തേ​ടി​യെ​ത്തി​യ പോ​ലീ​സി​നു​നേ​രെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ അ​ഗ​ളി സി​പി​ഒ സു​രേ​ഷി​ന്‍റെ കൈ​യൊ​ടി​ഞ്ഞു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക​ള്ള​മ​ല സ്വ​ദേ​ശി സി​ജോ. ജെ. ​ഫെ​ൻ​സ​റെ പി​ടി​കൂ​ടു​ന്ന​തി​നാ​ണ് അ​ഗ​ളി എ​സ്ഐ ഹ​രി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പ്ര​തി പോ​ലീ​സി​നെ ത​ള്ളി​യി​ട്ട് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റാ​ണ് സി​പി​ഒ​യു​ടെ കൈ ​ഒ​ടി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്തു പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ക്കാ​ലി​യി​ൽ​വ​ച്ചു പ്ര​തി പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ഞാ​യ​റാ​ഴ്ച പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് അ​ഗ​ളി പോ​ലി​സ് പ​റ​ഞ്ഞു.

പ്ര​തി​ക്കെ​തി​രെ അ​ഗ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലും കേ​സ് നി​ല​വി​ലു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ സി​പി​ഒ​യെ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.