"രാ​വ​ണ​നെ പോ​ലെ ന​ശി​ച്ചു​പോ​ട്ടെ': ക​ബ​ഡി വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​യാ​ളെ ശ​പി​ച്ച് പ്ര​ജ്ഞാ സിം​ഗ്
"രാ​വ​ണ​നെ പോ​ലെ ന​ശി​ച്ചു​പോ​ട്ടെ': ക​ബ​ഡി വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​യാ​ളെ ശ​പി​ച്ച് പ്ര​ജ്ഞാ സിം​ഗ്
Saturday, October 16, 2021 7:18 PM IST
ഭോ​പ്പാ​ൽ: താ​ന്‍ ക​ബ​ഡി ക​ളി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​യാ​ളെ ശ​പി​ച്ച് മാ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ് പ്ര​തി​യും ഭോ​പ്പാ​ല്‍ എം​പി​യു​മാ​യ പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​ർ. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്ന് കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി ജാ​മ്യ​ത്തി​ൽ ക​ഴി​യ​വെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ജ്ഞാ സിം​ഗ് ക​ബ​ഡി ക​ളി​ക്കു​ന്ന വി​ഡി​യോ പു​റ​ത്ത് വ​ന്ന​ത്.

ത​ന്‍റെ വീ​ഡി​യോ എ​ടു​ത്ത​വ​ന്‍റെ ജീ​വി​തം രാ​വ​ണ​നെ​പ്പോ​ലെ വാ​ര്‍​ധ​ക്യ​ത്തി​ലും അ​ടു​ത്ത ജ​ന്മ​ത്തി​ലും തു​ല​ഞ്ഞു​പോ​ക​ട്ടെ എ​ന്നാ​ണ് പ്ര​ജ്ഞ പ​റ​ഞ്ഞ​ത്. താ​ന്‍ ദു​ര്‍​ഗാ പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ആ​ര​തി ഉ​ഴി​യാ​ന്‍ പോ​യ​താ​യി​രു​ന്നെ​ന്നും അ​തി​നി​ടെ ചി​ല കാ​യി​ക​താ​ര​ങ്ങ​ള്‍ ക​ബ​ഡി ക​ളി​ക്കു​ന്ന​ത് ക​ണ്ട് അ​വി​ടേ​ക്ക് പോ​കു​ക​മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും പ്ര​ജ്ഞാ സിം​ഗ് വി​ശ​ദ​മാ​ക്കി.

വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ട​ക്കം എം​പി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സി​ലെ വി​ചാ​ര​ണ സ​മ​യ​ത്ത് പ്ര​ജ്ഞാ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ മൂ​ലം വീ​ല്‍​ചെ​യ​റി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​വാ​നാ​വി​ല്ലെ​ന്നു​മാ​ണ് പ്ര​ജ്ഞാ സിം​ഗ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്ന​ത്.

നേ​ര​ത്തെ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത്‌ പ്ര​ജ്ഞാ സിം​ഗ് നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ​യും ബാ​സ്‌​ക​റ്റ് ബോ​ള്‍ ക​ളി​ക്കു​ന്ന വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.