ജ​യ​ല​ളി​ത സ്മാ​ര​കം സ​ന്ദ​ർ​ശി​ച്ച് ശ​ശി​ക​ല; ത​ലൈ​വി​യു​ടെ ഓ​ർ​മ​യി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു
ജ​യ​ല​ളി​ത സ്മാ​ര​കം സ​ന്ദ​ർ​ശി​ച്ച് ശ​ശി​ക​ല; ത​ലൈ​വി​യു​ടെ ഓ​ർ​മ​യി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു
Saturday, October 16, 2021 12:08 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ​മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി വി.​കെ. ശ​ശി​ക​ല. രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നും പൊ​തു​ജീ​വി​ത​ത്തി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് മാ​ർ​ച്ചി​ൽ പ്ര​ഖ്യാ​പി​ച്ച ശ​ശി​ക​ല അ​നു​യാ​യി​ക​ൾ​ക്കൊ​പ്പ​മാ​ണ് ചെ​ന്നൈ മ​റീ​ന ബീ​ച്ചി​ലെ ജ​യ​ല​ളി​ത സ്മാ​ര​ക​ത്തി​ൽ എ​ത്തി​യ​ത്.

എ​ഐ​എ​ഡി​എം​കെ പാ​ർ​ട്ടി സ്ഥാ​പി​ച്ച​തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് ഒ​രു ദി​വ​സം മു​ൻ​പാ​ണ് ശ​ശി​ക​ല​യു​ടെ സ​ന്ദ​ർ​ശ​നം. സ്മാ​ര​ക​ത്തി​ൽ പ്രാ​ർ​ഥി​ക്കു​ന്ന​തി​നി​ടെ ശ​ശി​ക​ല പൊ​ട്ടി​ക്ക​ര​ഞ്ഞു.

ജ​യി​ലി​ൽ നി​ന്നും തി​രി​കെ​യെ​ത്തി​യ​തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ശ​ശി​ക​ല ജ​യ​ല​ളി​ത​യു​ടെ സ്മാ​ര​കം സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​മ​വാ​രം ഗാ​ർ​ഡ​നി​ലു​ള്ള എം‌​ജി‌​ആ​റി​ന്‍റെ വ​സ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പെ​ഷ​ൽ സ്കൂ​ളും ശ​ശി​ക​ല സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.