സൂ​പ്പ​ർ കിം​ഗ് ആ​യി ധോ​ണി; ചെ​ന്നൈ​യ്ക്ക് കി​രീ​ടം
സൂ​പ്പ​ർ കിം​ഗ് ആ​യി ധോ​ണി; ചെ​ന്നൈ​യ്ക്ക് കി​രീ​ടം
Saturday, October 16, 2021 1:09 AM IST
ദു​ബാ​യി: ഐ​പി​എ​ൽ ട്വ​ന്‍റി-20 കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ ഫൈ​ന​ലി​ൽ 27 റ​ണ്‍​സി​ന് കീ​ഴ​ട​ക്കി​യാ​ണ് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യും കൂ​ട്ട​രും ഐ​പി​എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

സി​എ​സ്കെ​യ്ക്കാ​യി നാ​ലാ​മ​ത് ഐ​പി​എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി ധോ​ണി ചെ​ന്നൈ​യു​ടെ സൂ​പ്പ​ർ കിം​ഗ് ആ​യി. 2012ൽ ​കോ​ൽ​ക്ക​ത്ത​യോ​ടെ​റ്റ ഫൈ​ന​ൽ തോ​ൽ​വി​ക്കും പ​ക​രം വീ​ട്ടാ​നും ധോ​ണി​ക്കാ​യി. കോ​ൽ​ക്ക​ത്ത​യു​ടെ ഫൈ​ന​ലി​ലെ ആ​ദ്യ തോ​ൽ​വി​യാ​ണി​ത്.

ചെ​ന്നൈ ഉ​യ​ർ​ത്തി​യ 193 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കോ​ൽ​ക്ക​ത്ത​യ്ക്ക് ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 165 റ​ണ്‍​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളു. ഓ​പ്പ​ണ​റു​മാ​രാ​യ ശു​ഭ്മാ​ൻ ഗി​ല്ലും വെ​ങ്ക​ടേ​ഷ് അ​യ്യ​രും അ​ർ​ധ സെ​ഞ്ചു​റി നേ​ടി മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും ഇ​ത് മു​ത​ലാ​ക്കാ​ൻ കോ​ൽ​ക്ക​ത്ത​യ്ക്കാ​യി​ല്ല.

10.4 ഓ​വ​റി​ൽ 91 റ​ണ്‍​സ് അ​ടി​ച്ചു കൂ​ട്ടി​യ​ശേ​ഷ​മാ​ണ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്. അ​യ്യ​രാ​ണ് (32 പ​ന്തി​ൽ 50) ആ​ദ്യം പു​റ​ത്താ​യ​ത്. ശു​ഭ്മാ​ൻ ഗി​ൽ 43 പ​ന്തി​ൽ 51 റ​ണ്‍​സു​മെ​ടു​ത്തു. പി​ന്നീ​ട് തു​ട​രെ തു​ട​രെ കോ​ൽ​ക്ക​ത്ത​യു​ടെ വി​ക്ക​റ്റു​ക​ൾ വീ​ണു.

നി​തീ​ഷ് റാ​ണ (0), സു​നി​ൽ ന​രെ​യ്ൻ (2), മോ​ർ​ഗ​ൻ (4), ദി​നേ​ഷ് കാ​ർ​ത്തി​ക് (9), ഷ​ക്കി​ബ് അ​ൽ ഹ​സ​ൻ (0), രാ​ഹു​ൽ ത്രി​പാ​തി (2) എ​ന്നി​വ​ർ​ക്ക് പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. ലോ​ക്കി പെ​ർ​ഗൂ​സ​ൻ 18 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ശി​വം മാ​വി 20 റ​ണ്‍​സും നേ​ടി.

ചെ​ന്നൈ​യ്ക്കാ​യി ഷാ​ർ​ദൂ​ൽ താ​ക്കൂ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ജോ​ഷ് ഹെ​യ്സ​ൽ​വു​ഡും ര​വി​ന്ദ്ര ജ​ഡേ​ജ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും നേ​ടി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ചെ​ന്നൈ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 192 നേ​ടി​യ​ത്. ചെ​ന്നൈ​യ്ക്ക് ഓ​പ്പ​ണ​റു​മാ​രാ​യ ഋ​തു​രാ​ജ് ഗെ​യ്‌വാ​ദും ഫാ​ഫ് ഡു​പ്ല​സി​യും മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. 61 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​രു​വ​രും പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

59 പ​ന്തി​ൽ നി​ന്ന് മൂ​ന്ന് സി​ക്സും ഏ​ഴ് ഫോ​റു​മ​ട​ക്കം 86 റ​ണ്‍​സെ​ടു​ത്ത ഫാ​ഫ് ഡു​പ്ലെ​സി​യാ​ണ് ചെ​ന്നൈ​യു​ടെ ടോ​പ് സ്കോ​റ​ർ. അ​വ​സാ​ന ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ലാ​ണ് ഡു​പ്ല​സി പു​റ​ത്താ​യ​ത്. 27 പ​ന്തി​ൽ​നി​ന്ന് ഒ​രു സി​ക്സും മൂ​ന്ന് ഫോ​റു​മ​ട​ക്കം 32 റ​ണ്സെ​ടു​ത്ത ഋ​തു​രാ​ജി​നെ സു​നി​ൽ ന​രെ​യ്ൻ മ​ട​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഡു​പ്ലെ​സി​ക്കൊ​പ്പം റോ​ബി​ൻ ഉ​ത്ത​പ്പ എ​ത്തി​യ​തോ​ടെ ചെ​ന്നൈ സ്കോ​റിം​ഗ് വേ​ഗ​ത്തി​ലാ​യി. ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും അ​തി​വേ​ഗം 63 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. 15 പ​ന്തി​ൽ​നി​ന്ന് മൂ​ന്ന് സി​ക്സ് സ​ഹി​തം 31 റ​ണ്‍​സെ​ടു​ത്ത ഉ​ത്ത​പ്പ​യെ ന​രെ​യ്ൻ പ​വ​ലി​യ​ൻ ക​യ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നി​ടെ​ത്തി​യ മോ​യി​ൻ അ​ലി​യും ത​ക​ർ​ത്ത​ടി​ച്ചു. 20 പ​ന്തി​ൽനി​ന്ന് മൂ​ന്ന് സി​ക്സും ര​ണ്ട് ഫോ​റു​മ​ട​ക്കം 23 റ​ണ്‍​സോ​ടെ മോ​യി​ൻ അ​ലി പു​റ​ത്താ​കാ​തെ നി​ന്നു.

കോ​ൽ​ക്ക​ത്ത​യ്ക്കാ​യി സു​നി​ൽ ന​രെ​യ്ൻ 26 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.