കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; പ്ര​തി പി​ടി​യി​ൽ
കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; പ്ര​തി പി​ടി​യി​ൽ
Friday, October 15, 2021 6:41 PM IST
കാ​യം​കു​ളം : കെ​എ​സ്ഇ​ബി​യു​ടെ വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ണ്ടാ​ക്കി കാ​ക്കി യൂ​ണി​ഫോ​മും ധ​രി​ച്ച് വീ​ടു​ക​ളി​ലെ​ത്തി ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ഓ​ച്ചി​റ വ​ലി​യ​കു​ള​ങ്ങ​ര ചി​റ​യി​ൽ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രു​ന്ന സ​ജീ​ർ ( 42 ) ആ​ണ് കാ​യം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന വ്യാ​ജേ​ന വീ​ടു​ക​ളി​ലെ​ത്തി വൈ​ദ്യു​തി ചാ​ർ​ജ് കു​ടി​ശി​ക​യു​ണ്ടെ​ന്നും കു​ടി​ശി​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ വീ​ടി​ന്‍റെ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​മെ​ന്നും പ​റ​ഞ്ഞ് ആ​ളു​ക​ളി​ൽ നി​ന്നും പ​ണം ത​ട്ടി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

കാ​യം​കു​ളം പ​ണി​പ്പു​ര തെ​ക്ക​തി​ൽ വീ​ട്ടി​ൽ നി​ന്നും ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ വൈ​ദ്യു​തി ബോ​ർ​ഡി​നെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​യം​കു​ളം വെ​സ്റ്റ് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​യം​കു​ളം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് സ​ജീ​റി​നെ പി​ടി​കൂ​ടി​യ​ത്.

കാ​യം​കു​ളം സി.​ഐ. മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് . കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.