മ​ല​ങ്ക​ര​സ​ഭ​യി​ല്‍ യോജിപ്പിന് അവസരമുണ്ടാകും: മാത്യൂസ് തൃതീയൻ കാ​തോ​ലി​ക്കാ ബാ​വ
മ​ല​ങ്ക​ര​സ​ഭ​യി​ല്‍ യോജിപ്പിന് അവസരമുണ്ടാകും: മാത്യൂസ് തൃതീയൻ കാ​തോ​ലി​ക്കാ ബാ​വ
Friday, October 15, 2021 9:58 AM IST
പ​രു​മ​ല: മ​ല​ങ്ക​ര സ​ഭ​യി​ല്‍ ഭി​ന്ന​ത​ക​ള്‍ ഒ​ഴി​വാ​കു​ക​യും യോ​ജി​പ്പി​ന്‍റെ അ​നു​ഭ​വ​ത്തി​ലേ​ക്കു വ​രി​ക​യും വേ​ണ​മെ​ന്ന് കാ​തോ​ലി​ക്കാ സ്ഥാ​ന​ത്തേ​ക്ക് അഭഷേകം ചെയ്യപ്പെട്ട ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ.

വ്യ​വ​ഹാ​ര ​ര​ഹി​ത സ​ഭ ത​ന്‍റെ മു​ന്‍​ഗാ​മി ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ ബാ​വ സ്വ​പ്നം ക​ണ്ടി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ള്‍ സ​ഭ​യ്ക്ക് മാ​ര്‍​ഗ​ദീ​പ​മാ​ണ്. സ​ഭ​യി​ല്‍ യോ​ജി​പ്പി​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. വി​ഭാ​ഗീ​യ​ത നാം ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ല​ഹ​ത്തി​ന്‍റെ​യും വി​ഭ​ജ​ന​ത്തി​ന്‍റെ​യും വി​ക​ല​വീ​ക്ഷ​ണ​മ​ല്ല, പ്രാ​ര്‍​ഥ​ന​പൂ​ര്‍​വം ശാ​ശ്വ​ത സ​മാ​ധാ​ന​ത്തി​നു​ള്ള കാ​ഴ്ച​പ്പാ​ടാ​ണി​ത്. സ​ത്യ​ത്തി​ലും നീ​തി​യി​ലും ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യെ​ന്ന​ത് നി​സാ​ര​മ​ല്ല. പ്ര​തി​സ​ന്ധി​ക​ളേ​റെ​യു​ണ്ടാ​കാം. അ​വി​ടെ​യെ​ല്ലാം ന​ന്മ​യാ​ല്‍ തി​ന്മ​യെ ജ​യി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​രാ​ലം​ബ​രെ​യും നി​രാ​ശ്ര​യ​രെ​യും ആ​ലം​ബ​ഹീ​ന​രെ​യും ലോ​ക​ത്തി​ന്‍റെ ക​ള​ങ്ക​മി​ല്ലാ​തെ സം​ര​ക്ഷി​ക്കാ​ന്‍ നാം ​ബാ​ധ്യ​സ്ഥ​രാ​ണ്. ദൈ​വ​ക​രു​ണ​യു​ടെ മ​ഹാ​ന​ദി​യാ​യി സ​ഭ മാ​റ​ണം. ക​രു​ണ​യു​ടെ വ​ഴി​ക​ളി​ലാ​ണ് സ​ഭ പ്ര​ശോ​ഭി​ക്കു​ന്ന​ത്. ജാ​തി​മ​ത വ​ര്‍​ഗ ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​കു​ന്ന​ത് ക​രു​ണ​യു​ടെ ഭാ​ഷ​യാ​ണ്. അ​താ​ണ് സു​വി​ശേ​ഷ​ത്തി​ന്‍റെ ഭാ​ഷ്യ​മെ​ന്നും മാ​ര്‍ സേ​വേ​റി​യോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.