ഐ​പി​എ​ൽ: ഡ​ൽ​ഹി​യെ തോ​ൽ​പ്പി​ച്ച് കോ​ൽ​ക്ക​ത്ത ഫൈ​ന​ലി​ൽ
ഐ​പി​എ​ൽ: ഡ​ൽ​ഹി​യെ തോ​ൽ​പ്പി​ച്ച് കോ​ൽ​ക്ക​ത്ത ഫൈ​ന​ലി​ൽ
Thursday, October 14, 2021 1:09 AM IST
ഷാ​ർ​ജ: ഐ​പി​എ​ൽ ക്വാ​ളി​ഫ​യ​ർ ര​ണ്ടി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ മൂ​ന്നു വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് കോ​ൽ​ക്ക​ത്ത ഫൈ​ന​ലി​ൽ. 135 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ന്ന കോ​ൽ​ക്ക​ത്ത ഒ​രു പ​ന്തു ബാ​ക്കി​നി​ൽ​ക്കെ ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.

കി​രീ​ട​ത്തി​നാ​യി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും വെ​ള്ളി​യാ​ഴ്ച കൊ​ന്പു​കോ​ർ​ക്കും. വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30ന് ​ദു​ബാ​യി​ലാ​ണ് സി​എ​സ്കെ- കെ​കെ​ആ​ർ ഫൈ​ന​ൽ.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ വെ​ങ്ക​ടേ​ഷ് അ​യ്യ​ർ (55), അ​ർ​ധ​സെ​ഞ്ചു​റി​ക്ക് അ​രി​കെ പു​റ​ത്താ​യ ശു​ഭ്മ​ൻ ഗി​ൽ (46) എ​ന്നി​വ​രാ​ണ് കോ​ൽ​ക്ക​ത്ത​യ്ക്ക് അ​നാ​യ​സ വി​ജ​യം സ​മ്മാ​നി​ച്ച​ത്.

2012 സീ​സ​ണി​ലെ ഫൈ​ന​ലി​ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​മാ​ണ് ഇ​ത്ത​വ​ണ​യും. അ​ന്ന് സി​എ​സ്കെ​യെ അ​ഞ്ച് വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി കെ​കെ​ആ​ർ ക​ന്നി​ക്കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഐ​പി​എ​ല്ലി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് കോ​ൽ​ക്ക​ത്ത ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.