മോ​ന്‍​സ​ന് വേ​ണ്ടി ഇ​ടപെട്ട​വ​രി​ല്‍ ന​ട​ന്‍ ബാ​ല​യും; ശ​ബ്ദ​രേ​ഖ പു​റ​ത്ത്
മോ​ന്‍​സ​ന് വേ​ണ്ടി ഇ​ടപെട്ട​വ​രി​ല്‍ ന​ട​ന്‍ ബാ​ല​യും; ശ​ബ്ദ​രേ​ഖ പു​റ​ത്ത്
Tuesday, September 28, 2021 11:32 AM IST
കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നാ​യി ഇ​ട​പെട്ട​വ​രി​ല്‍ ന​ട​ന്‍ ബാ​ല​യും. മോ​ന്‍​സ​ണും ഡ്രൈ​വ​ര്‍ അ​ജി നെ​ട്ടൂ​രും ത​മ്മി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ബാ​ല ഇ​ട​പ്പെ​ട്ട ശ​ബ്ദ​രേ​ഖ​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

അ​ജി​ക്കെ​തി​രേ മോൻസ​ണ്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് മോ​ൻ​സ​നെ​തി​രേ അ​ജി​യും പ​രാ​തി ന​ൽ​കി. ഈ ​പ​രാ​തി ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ബാ​ല അ​ജി​യെ ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ച​ത്.

10 വ​ര്‍​ഷം പ​ട്ടി​യെ​പ്പോ​ലെ പ​ണി​യെ​ടു​ത്ത​തി​നു​ള്ള പ്ര​തി​ഫ​ല​മാ​യി ത​നി​ക്ക് ന​ല്‍​കി​യ ബോ​ണ​സ് ക​ള്ള​ക്കേ​സു​ക​ളാ​ണെ​ന്ന് അ​ജി ബാ​ല​യോ​ട് പ​റ​യു​ന്ന​ത് ശ​ബ്ദ​രേ​ഖ​യി​ലു​ണ്ട്. കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ബാ​ല ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ അ​ജി വി​സ​മ്മ​തി​ക്കു​ന്ന​തും ശ​ബ്ദ​രേ​ഖ​യി​ൽ വ്യ​ക്ത​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.