ന​ഗ്ന​വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി; മോ​ന്‍​സ​നെ​തി​രേ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ
ന​ഗ്ന​വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി; മോ​ന്‍​സ​നെ​തി​രേ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ
Tuesday, September 28, 2021 10:55 AM IST
കൊ​ച്ചി: പു​രാ​വ​സ്തു വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ കോ​ടി​ക​ൾ ത​ട്ടി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ​തി​രെ ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​വ​തി. ബ​ലാ​ത്സം​ഗ കേ​സി​ല്‍ നി​ന്ന് സു​ഹൃ​ത്തു​ക്ക​ളെ ര​ക്ഷി​ക്കാ​ന്‍ ഇ​ട​പെ​ട്ടു​വെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​ടെ ആ​രോ​പ​ണം.

ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കു​മെ​ന്നാ​യി​രു​ന്നു മോ​ൻ​സ​ന്‍റെ ഭീ​ഷ​ണി. ഉ​ന്ന​ത സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് കു​ടും​ബ​ത്തെ കേ​സി​ൽ കു​ടു​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി യു​വ​തി ഒ​രു സ്വ​കാ​ര്യ വാ​ർ​ത്താ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു.

ന​ഗ്ന​വീ​ഡി​യോ​യും ഫോ​ട്ടോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് മോ​ൻ​സ​ൺ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ​യും സു​ഹൃ​ത്തി​നെ​യും ഫോ​ട്ടോ​ക​ൾ കാ​ണി​ച്ചാ​യി​രു​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. പ​രാ​തി പി​ൻ​വ​ലി​ക്കാ​താ​യ​തോ​ടെ ഗു​ണ്ട​ക​ളെ വീ​ട്ടി​ല​യ​ച്ചും ഭീ​ഷ​ണി തു​ട​ർ​ന്നു.

കേ​സ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ന്ന​ത സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് സ്ഥ​ലം മാ​റ്റി​ച്ചു. മോ​ന്‍​സ​ന്‍റെ ഉ​ന്ന​ത​രു​മാ​യു​ള്ള സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ല​ഭി​ച്ച​തെ​ന്നും യു​വ​തി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.