സ​ഞ്ജു​വി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി പാ​ഴാ​യി; രാ​ജ​സ്ഥാ​നെ ഏ​ഴ് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ച് ഹൈ​ദ​രാ​ബാ​ദ്
സ​ഞ്ജു​വി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി പാ​ഴാ​യി; രാ​ജ​സ്ഥാ​നെ ഏ​ഴ് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ച് ഹൈ​ദ​രാ​ബാ​ദ്
Monday, September 27, 2021 11:30 PM IST
ദു​ബാ​യ്: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ച് സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ ഹൈ​ദ​രാ​ബാ​ദി​നോ​ട് ഏ​ഴു വി​ക്ക​റ്റി​ന്‍റെ തോ​ൽ​വി വ​ഴ​ങ്ങി. ആ​ദ്യം ബാ​റ്റ് ചെ​യ്ത രാ​ജ​സ്ഥാ​ൻ 20 ഓ​വ​റി​ല്‍ അ​ഞ്ചി​ന് 164 റ​ൺ​സെ​ടു​ത്തു. സ​ണ്‍​റൈ​സേ​ഴ്‌​സ് 18.3 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ വി​ജ​യം നേ​ടി.

അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി​യ ജേ​സ​ണ്‍ റോ​യി​യും നാ​യ​ക​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണു​മാ​ണ് സ​ണ്‍​റൈ​സേ​ഴ്‌​സി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്. ഇ​തോ​ടെ രാ​ജ​സ്ഥാ​നു വേ​ണ്ടി ത​ക​ർ​പ്പ​ൻ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സ​ഞ്ജു സാം​സ​ണി​ന്‍റെ ഇ​ന്നിം​ഗ്സ് പാ​ഴാ​യി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഹൈ​ദ​രാ​ബാ​ദി​ന് വേ​ണ്ടി ത​ക​ര്‍​പ്പ​ന്‍ തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​ര്‍​മാ​രാ​യ ജേ​സ​ണ്‍ റോ​യി​യും വൃ​ദ്ധി​മാ​ന്‍ സാ​ഹ​യും ചേ​ര്‍​ന്ന് ന​ല്‍​കി​യ​ത്. ഇ​രു​വ​രും ചേ​ര്‍​ന്ന് ആ​ദ്യ അ​ഞ്ചോ​വ​റി​ൽ 57 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. 11 പ​ന്തി​ൽ 18 റ​ൺ​സെ​ടു​ത്ത സാ​ഹ​യെ പു​റ​ത്താ​ക്കി ലോം​റോ​ർ രാ​ജ​സ്ഥാ​ന് പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും റോ​യി​യും വി​ല്യം​സ​ണും ഉ​റ​ച്ച് നി​ന്ന​തോ​ടെ ഹൈ​ദ​രാ​ബാ​ദ് വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങി.

42 പ​ന്തി​ൽ 60 റ​ൺ​സെ​ടു​ത്ത റോ​യ് ചേ​ത​ൻ സ​ക്ക​രി​യ​യ്ക്ക് വി​ക്ക​റ്റ് ന​ൽ​കി മ​ട​ങ്ങി. മ​റു​വ​ശ​ത്ത് ക​രു​ത​ലോ​ടെ ക​ളി​ച്ച ക്യാ​പ്റ്റ​ൻ വി​ല്യം​സ​ൺ അ​ഭി​ഷേ​ക് ശ​ർ​മ​യെ കൂ​ട്ടു​പി​ടി​ച്ച് ടീ​മി​നെ വി​ജ​യ​ത്തി​ൽ എ​ത്തി​ച്ചു. 41 പ​ന്തി​ൽ 51 റ​ൺ​സു​മാ​യി വി​ല്യം​സ​ണും 16 പ​ന്തി​ൽ 21 റ​ൺ​സു​മാ​യി അ​ഭി​ഷേ​ക് ശ​ർ​മ​യും പു​റ​ത്താ​കാ​തെ നി​ന്നു.

നേ​ര​ത്തെ, ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ണി​ന്‍റെ ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് 164 റ​ൺ​സെ​ടു​ത്ത​ത്. സ​ഞ്ജു 57 പ​ന്തു​ക​ളി​ല്‍ നി​ന്ന് മൂ​ന്ന് സി​ക്‌​സും ഏ​ഴ് ഫോ​റും സ​ഹി​തം 82 റ​ൺ​സെ​ടു​ത്തു.

ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ രാ​ജ​സ്ഥാ​ന് തു​ട​ക്കം ത​ന്നെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ആ​റു റ​ൺ​സെ​ടു​ത്ത എ​വി​ന്‍ ലൂ​യി​സി​നെ മ​ട​ക്കി ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ രാ​ജ​സ്ഥാ​ന്‍റെ ആ​ദ്യ വി​ക്ക​റ്റെ​ടു​ത്തു. യ​ശ​സ്വി ജ​യ്‌​സ്വാ​ളി​ന് കൂ​ട്ടാ​യി നാ​യ​ക​ന്‍ സ​ഞ്ജു സാം​സ​ണ്‍ ക്രീ​സി​ലെ​ത്തി​യ​തോ​ടെ രാ​ജ​സ്ഥാ​ന്‍റെ സ്കോ​ർ ആ​റ് ഓ​വ​റി​ൽ അ​മ്പ​ത് ക​ട​ന്നു.

അ​നാ​വ​ശ്യ ഷോ​ട്ടി​ന് ശ്ര​മി​ച്ച ജ​യ്‌​സ്വാ​ളി​നെ സ​ന്ദീ​പ് ക്ലീ​ന്‍ ബൗ​ള്‍​ഡാ​ക്കി. 23 പ​ന്തു​ക​ളി​ല്‍ നി​ന്ന് ഒ​രു സി​ക്‌​സി​ന്റെ​യും അ​ഞ്ച് ഫോ​റി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ 36 റ​ണ്‍​സാ​ണ് താ​രം നേ​ടി​യ​ത്. പി​ന്നീ​ടെ​ത്തി​യ ലി​യാം ലി​വിം​ഗ്സ്റ്റ​ൺ (4) നി​രാ​ശ​പ്പെ​ടു​ത്തി. എ​ന്നാ​ൽ മ​ഹി​പാ​ല്‍ ലോം​റോ​റി​നെ കൂ​ട്ടു​പി​ടി​ച്ച് സ​ഞ്ജു ഇ​ന്നിം​ഗ്സ് ന​യി​ച്ചു.

82 റ​ണ്‍​സെ​ടു​ത്ത സ​ഞ്ജു അ​വ​സാ​ന ഓ​വ​റി​ലാ​ണ് പു​റ​ത്താ​യ​ത്. പി​ന്നാ​ലെ വ​ന്ന റി​യാ​ന്‍ പ​രാ​ഗ് ആ​ദ്യ പ​ന്തി​ല്‍ ത​ന്നെ കൗ​ളി​ന് വി​ക്ക​റ്റ് ന​ല്‍​കി മ​ട​ങ്ങി. 28 പ​ന്തി​ൽ 29 റ​ൺ​സു​മാ​യി ലോം​റോ​ർ പു​റ​ത്താ​കാ​തെ നി​ന്നു.

ഹൈ​ദ​രാ​ബാ​ദി​നാ​യി കൗ​ള്‍ ര​ണ്ട് വി​ക്ക​റ്റും സ​ന്ദീ​പ് ശ​ര്‍​മ, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, റാ​ഷി​ദ് ഖാ​ന്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.