കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ഇ​നി ഇ​രു​ച​ക്ര​വാ​ഹ​നം കൊ​ണ്ടു​പോ​കാം: ആ​ന്‍റ​ണി രാ​ജു
കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ഇ​നി ഇ​രു​ച​ക്ര​വാ​ഹ​നം കൊ​ണ്ടു​പോ​കാം: ആ​ന്‍റ​ണി രാ​ജു
Monday, September 27, 2021 9:53 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര ലോ ​ഫ്ലോ​ർ ബ​സു​ക​ളി​ലും ബം​ഗ​ളൂ​രി​ലേ​ക്കു​ള്ള വോ​ൾ​വോ, സ്കാ​നി​യ ബ​സു​ക​ളി​ലും ഇ​ബൈ​ക്ക്, ഇ ​സ്കൂ​ട്ട​ർ, സൈ​ക്കി​ൾ തു​ട​ങ്ങി​യ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ യാ​ത്ര​ക്കാ​രു​ടെ കൂ​ടെ കൊ​ണ്ടു​പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു.

ഒ​രു നി​ശ്ചി​ത തു​ക ഈ​ടാ​ക്കി​യാ​ണ് ഇ​ത് അ​നു​വ​ദി​ക്കു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര​യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ബ​സ് ഇ​റ​ങ്ങി കൂ​ടെ കൊ​ണ്ടു​വ​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ തു​ട​ർ യാ​ത്ര സാ​ധി​ക്കും. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ഇ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മി​ല്ലാ​ത്ത ആ​രോ​ഗ്യ​പ്ര​ദ​മാ​യ യാ​ത്ര​യ്ക്ക് പ്രേ​രി​പ്പി​ക്കു​ക എ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ലോ​ക​മെ​ങ്ങും സൈ​ക്കി​ൾ സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ കേ​ര​ള​വും അ​തി​നൊ​പ്പ​മു​ണ്ട് എ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​തി​ലൂ​ടെ ന​ൽ​കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.