ഓ​റ​ഞ്ച് തൊ​പ്പി​ സ്വന്തമാക്കി സ​ഞ്ജു; സ​ൺ​റൈ​സേ​ഴ്സി​ന് 165 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
ഓ​റ​ഞ്ച് തൊ​പ്പി​ സ്വന്തമാക്കി സ​ഞ്ജു; സ​ൺ​റൈ​സേ​ഴ്സി​ന് 165 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Monday, September 27, 2021 9:49 PM IST
ദു​ബാ​യ്: രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ​തി​രേ സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​ന് 165 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ണി​ന്‍റെ ബാ​റ്റിം​ഗ് മി​ക​വി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് നി​ശ്ചി​ത ഓ​വ​റി​ല്‍ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 164 റ​ണ്‍​സെ​ടു​ത്തു. സ​ഞ്ജു 57 പ​ന്തു​ക​ളി​ല്‍ നി​ന്ന് മൂ​ന്ന് സി​ക്‌​സും ഏ​ഴ് ഫോ​റും സ​ഹി​തം 82 റ​ൺ​സെ​ടു​ത്തു.

ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ രാ​ജ​സ്ഥാ​ന് തു​ട​ക്കം ത​ന്നെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ആ​റു റ​ൺ​സെ​ടു​ത്ത എ​വി​ന്‍ ലൂ​യി​സി​നെ മ​ട​ക്കി ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ രാ​ജ​സ്ഥാ​ന്‍റെ ആ​ദ്യ വി​ക്ക​റ്റെ​ടു​ത്തു. യ​ശ​സ്വി ജ​യ്‌​സ്വാ​ളി​ന് കൂ​ട്ടാ​യി നാ​യ​ക​ന്‍ സ​ഞ്ജു സാം​സ​ണ്‍ ക്രീ​സി​ലെ​ത്തി​യ​തോ​ടെ രാ​ജ​സ്ഥാ​ന്‍റെ സ്കോ​ർ ആ​റ് ഓ​വ​റി​ൽ അ​മ്പ​ത് ക​ട​ന്നു.

അ​നാ​വ​ശ്യ ഷോ​ട്ടി​ന് ശ്ര​മി​ച്ച ജ​യ്‌​സ്വാ​ളി​നെ സ​ന്ദീ​പ് ക്ലീ​ന്‍ ബൗ​ള്‍​ഡാ​ക്കി. 23 പ​ന്തു​ക​ളി​ല്‍ നി​ന്ന് ഒ​രു സി​ക്‌​സി​ന്റെ​യും അ​ഞ്ച് ഫോ​റി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ 36 റ​ണ്‍​സാ​ണ് താ​രം നേ​ടി​യ​ത്. പി​ന്നീ​ടെ​ത്തി​യ ലി​യാം ലി​വിം​ഗ്സ്റ്റ​ൺ (4) നി​രാ​ശ​പ്പെ​ടു​ത്തി. എ​ന്നാ​ൽ മ​ഹി​പാ​ല്‍ ലോം​റോ​റി​നെ കൂ​ട്ടു​പി​ടി​ച്ച് സ​ഞ്ജു ഇ​ന്നിം​ഗ്സ് ന​യി​ച്ചു.

82 റ​ണ്‍​സെ​ടു​ത്ത സ​ഞ്ജു അ​വ​സാ​ന ഓ​വ​റി​ലാ​ണ് പു​റ​ത്താ​യ​ത്. പി​ന്നാ​ലെ വ​ന്ന റി​യാ​ന്‍ പ​രാ​ഗ് ആ​ദ്യ പ​ന്തി​ല്‍ ത​ന്നെ കൗ​ളി​ന് വി​ക്ക​റ്റ് ന​ല്‍​കി മ​ട​ങ്ങി. 28 പ​ന്തി​ൽ 29 റ​ൺ​സു​മാ​യി ലോം​റോ​ർ പു​റ​ത്താ​കാ​തെ നി​ന്നു. ഹൈ​ദ​രാ​ബാ​ദി​നാ​യി കൗ​ള്‍ ര​ണ്ട് വി​ക്ക​റ്റും സ​ന്ദീ​പ് ശ​ര്‍​മ, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, റാ​ഷി​ദ് ഖാ​ന്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.