കു​ൽ​ദീ​പി​ന് പ​രി​ക്ക്; ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി
കു​ൽ​ദീ​പി​ന് പ​രി​ക്ക്; ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി
Monday, September 27, 2021 8:23 PM IST
ദു​ബാ​യി: കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്ന് കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് സ്പി​ന്ന​ർ കു​ൽ​ദീ​പ് യാ​ദ​വ് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്. പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും മും​ബൈ​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​കു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

ഐ​പി​എ​ല്ലി​ന് പു​റ​മേ വ​രു​ന്ന സീ​സ​ണി​ലെ ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളും ന​ഷ്ട​മാ​യേ​ക്കു​മെ​ന്നും ആ​റ് മാ​സ​ത്തോ​ളം ക​ളി​ക്ക​ള​ത്തി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കേ​ണ്ടി വ​രു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​ൽ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച കു​ൽ​ദീ​പി​ന് ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത​യു​ടെ അ​ന്തി​മ ഇ​ല​വ​നി​ൽ എ​ത്താ​ൻ പ​ല​പ്പോ​ഴും സാ​ധി​ച്ചി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.