സ​ഞ്ജു​വി​ന് ടോ​സ്; റോ​യ​ൽ​സി​ന് ബാ​റ്റിം​ഗ്
സ​ഞ്ജു​വി​ന് ടോ​സ്; റോ​യ​ൽ​സി​ന് ബാ​റ്റിം​ഗ്
Monday, September 27, 2021 7:33 PM IST
ദു​ബാ​യി: എ​ല്ലാം ന​ഷ്ട​പ്പെ​ട്ട സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്, പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ​ക്ക് ജ​യം അ​നി​വാ​ര്യ​മാ​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്... ഇ​ന്ന​ത്തെ ഐ​പി​എ​ൽ പോ​രാ​ട്ട​ത്തെ ഇ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാം. ജ​യം മാ​ത്രം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങു​ന്ന റോ​യ​ൽ​സി​ന് ടോ​സി​ലെ ഭാ​ഗ്യം തു​ണ​ച്ചു. ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ണും സം​ഘ​വും ആ​ദ്യം ബാ​റ്റ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു.

പ​ഞ്ചാ​ബ് കിം​ഗ്സ് ഇ​ല​വ​നെ​തി​രേ നി​ർ​ണാ​യ​ക വി​ജ​യം സ​മ്മാ​നി​ച്ച യു​വ പേ​സ​ർ കാ​ർ​ത്തി​ക് ത്യാ​ഗി ഇ​ന്ന് റോ​യ​ൽ​സ് നി​ര​യി​ലി​ല്ല. ഡേ​വി​ഡ് മി​ല്ല​ർ, സ്പി​ന്ന​ർ ഷം​സി എ​ന്നി​വ​രെ​യും ഒ​ഴി​വാ​ക്കി. എ​വി​ൻ ലൂ​യി​സ്, ജ​യ​ദേ​വ് ഉ​നാ​ദ്ഘ​ട്ട്, ക്രി​സ് മോ​റി​സ് എ​ന്നി​വ​ർ അ​ന്തി​മ ഇ​ല​വ​നി​ൽ സ്ഥാ​നം പി​ടി​ച്ചു.

മോ​ശം ഫോം ​തു​ട​രു​ന്ന ഡേ​വി​ഡ് വാ​ർ​ണ​റെ സ​ണ്‍​റൈ​സേ​ഴ്സ് ഒ​ഴി​വാ​ക്കി എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ​ർ ജ​യ്സ​ണ്‍ റോ​യി​യാ​ണ് പ​ക​ര​ക്കാ​ര​ൻ. പ്രി​യം ഗാ​ർ​ഗ്, അ​ഭി​ഷേ​ക് ശ​ർ​മ, സി​ദ്ധാ​ർ​ഥ് കൗ​ൾ, എ​ന്നീ യു​വ​താ​ര​ങ്ങ​ൾ​ക്കും ഹൈ​ദ​രാ​ബാ​ദ് അ​വ​സ​രം ന​ൽ​കി. കേ​ദാ​ർ ജാ​ദ​വ്, മ​നീ​ഷ് പാ​ണ്ഡെ, ഖ​ലീ​ൽ അ​ഹ​മ്മ​ദ് എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി.

ഒ​ൻ​പ​തി​ൽ എ​ട്ട് മ​ത്സ​ര​വും തോ​റ്റ സ​ണ്‍​റൈ​സേ​ഴ്സ് ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്നും പു​റ​ത്താ​യിക്കഴി​ഞ്ഞു. ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ലാ​ത്ത കെ​യി​ൻ വി​ല്യം​സ​ണിനും സം​ഘ​ത്തി​നും രാ​ജ​സ്ഥാ​ന് ക​ന​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞേ​ക്കും. മ​റു​വ​ശ​ത്ത് റോ​യ​ൽ​സ് നാ​ല് ജ​യ​വു​മാ​യി ആ​റാം സ്ഥാ​ന​ത്താ​ണ്. ഇ​ന്ന് ജ​യി​ച്ചാ​ൽ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് സ​ഞ്ജു​വി​നും സം​ഘ​ത്തി​നും ഉ​യ​രാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.