കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്ക്; സ​ഞ്ജു​വി​ന് വീ​ണ്ടും പി​ഴ
കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്ക്; സ​ഞ്ജു​വി​ന് വീ​ണ്ടും പി​ഴ
Sunday, September 26, 2021 1:46 PM IST
അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും കു​റ​ഞ്ഞ ഓ​വ​ർ​നി​ര​ക്കി​ന്‍റെ പേ​രി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ നാ​യ​ക​ൻ സ​ഞ്ജു സാം​സ​ണി​ന് ക​ന​ത്ത പി​ഴ. 24 ല​ക്ഷം രൂ​പ​യാ​ണ് ഇ​ത്ത​വ​ണ സ​ഞ്ജുവിന് പി​ഴ​യാ​യി വി​ധി​ച്ച​ത്.

പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലും കു​റ​ഞ്ഞ ഓ​വ​ർ​നി​ര​ക്കി​ന്‍റെ പേ​രി​ൽ സ​ഞ്ജു​വി​ന് 12 ല​ക്ഷം രൂ​പ പി​ഴ​യി​ട്ടി​രു​ന്നു.

ഈ ​സീ​സ​ണി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി സ​മാ​ന​മാ​യ കു​റ്റ​ത്തി​നു പി​ടി​ക്ക​പ്പെ​ട്ടാ​ൽ ഐ​പി​എ​ൽ നി​യ​മ​പ്ര​കാ​രം 30 ല​ക്ഷം രൂ​പ പി​ഴ​യും അ​തി​ന​ടു​ത്ത ലീ​ഗ് മ​ത്സ​ര​ത്തി​ൽ​നി​ന്ന് വി​ല​ക്കു​മാ​ണ് സ​ഞ്ജു​വി​നെ കാ​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.