സു​ധീ​രം സു​ധീ​ര​ൻ; അ​നു​ന​യ​നീ​ക്ക​വു​മാ​യി കെ​പി​സി​സി
സു​ധീ​രം സു​ധീ​ര​ൻ; അ​നു​ന​യ​നീ​ക്ക​വു​മാ​യി കെ​പി​സി​സി
Sunday, September 26, 2021 10:49 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന വി.​എം. സു​ധീ​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ നീ​ക്കം തു​ട​ങ്ങി. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​നും കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ൻ​വ​റും സു​ധീ​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഇ​രു​വ​രും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. സു​ധീ​ര​നെ കാ​ണു​മെ​ന്നും പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്നും താ​രീ​ഖ് അ​ന്‍​വ​ര്‍ ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് സു​ധീ​ര​ന്‍റെ രാ​ജി​യെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ ചി​ല പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് ഇ​ന്ന് സ​മ്മ​തി​ച്ചു. സു​ധീ​ര​നെ കാ​ണു​മെ​ന്നും ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് പ​റ​ഞ്ഞു. ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്കും. മാ​ധ്യ​മ​ങ്ങ​ൾ അ​റി​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സു​ധീ​ര​ൻ ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വും കെ​പി​സി​സി പ്ര​സി​ഡ​ന്‍റും സു​ധീ ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. നേ​തൃ​ത്വം എ​ല്ലാ​വ​രെ​യും കൂ​ട്ടി​യോ​ജി​പ്പി​ച്ച് മു​ന്നോ​ട് പോ​കു​ന്ന ഒ​രു പ്ര​വ​ർ​ത്ത​ന ശൈ​ലി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സു​ധീ​ര​ൻ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ലു​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ല​പാ​ടു​ക​ളും രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ വ​ള​രെ​യെ​റേ പ്ര​യോ​ജ​ന​പ്പെ​ട്ടി​ടു​ള്ള​താ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കെ.​സു​ധാ​ക​ര​ൻ പ്ര​സി​ഡ​ന്‍റാ​യ​ശേ​ഷം എ​ല്ലാ​വ​രു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ട്. എ​ന്തെ​ങ്കി​ലും പോ​രാ​യ്മ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ച്ച് മു​ന്നോ​ട് പോ​കാ​മെ​ന്നും നേ​തൃ​ത്വം പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

സു​ധീ​ര​ൻ കോ​ണ്‍​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ​നി​ന്നു ശ​നി​യാ​ഴ്ച​യാ​ണ് രാ​ജി​വ​ച്ച​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നി​യ​മ​ന​ത്തി​ന്‍റെ പേ​രി​ൽ കോ​ണ്‍​ഗ്ര​സി​ലു ണ്ടാ​യ പൊ​ട്ടി​ത്തെ​റി പ​രി​ഹ​രി​ച്ച​തി​നു പി​ന്നാ​ലെ സു​ധീ​ര​ന്‍റെ രാ​ജി നേ​തൃ​ത്വ​ത്തി​നു പു​തി​യ ത​ല​വേ​ദ​ന​യാ​യി.

പു​തി​യ നേ​തൃ​ത്വ​ത്തി​നു കീ​ഴി​ൽ പാ​ർ​ട്ടി​യി​ൽ കാ​ര്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കാ​ത്ത​തി​ൽ സു​ധീ​ര​ൻ അ​തൃ​പ്ത​നാ​ണെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ഇ​താ​ണു രാ​ജി​യി ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. രാ​ജി​യെ​ക്കു​റി​ച്ചു മാ​ധ്യ​മ​ങ്ങ​ളോ​ടു വി​ശ​ദീ​ക​രി​ക്കാ​ൻ സു​ധീ​ര​ൻ ത​യാ​റാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.