മെ​ർ​ക്ക​ലിന്‍റെ പിൻഗാമി ആര്? ജർമനി ഇന്ന് പോളിംഗ് ബൂത്തിൽ
മെ​ർ​ക്ക​ലിന്‍റെ പിൻഗാമി ആര്? ജർമനി ഇന്ന് പോളിംഗ് ബൂത്തിൽ
Sunday, September 26, 2021 8:16 AM IST
ബെ​ർ​ലി​ൻ: പു​തി​യ സ​ർ​ക്കാ​രി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​യി ജ​ർ​മ​ൻ ജ​ന​ത ഇ​ന്നു വോ​ട്ടു ചെ​യ്യും. ഏ​തു പാ​ർ​ട്ടി ജ​യി​ക്കു​മെ​ന്നോ, ആ​ര് ചാ​ൻ​സ​ല​റാ​കു​മെ​ന്നോ വ്യ​ക്ത​ത​യി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്ന് നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

16 വ​ർ​ഷ​മാ​യി നാ​ലു​വ​ട്ടം ചാ​ൻ​സ​ല​റാ​യി​രു​ന്ന ആം​ഗ​ല മെ​ർ​ക്ക​ൽ ഇ​നി​യൊ​രൂ​ഴ​ത്തി​നി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മെ​ർ​ക്ക​ലി​ന്‍റെ ക്രി​സ്റ്റ്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി(​സി​ഡി​യു), ബ​വേ​റി​യ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹോ​ദ​ര പാ​ർ​ട്ടി​യാ​യ ക്രി​സ്റ്റ്യ​ൻ സോ​ഷ്യ​ൽ യൂ​ണി​യ​ൻ(​സി​എ​സ്‌​യു), സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി(​എ​സ്പി​ഡി) എ​ന്നി​വ​രു​ടെ സ​ഖ്യ​സ​ർ​ക്കാ​രാ​ണ് നി​ല​വി​ലു​ള്ള​ത്.

അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ സി​ഡി​യു​വും എ​സ്പി​ഡി​യും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. മെ​ർ​ക്ക​ലി​ന്‍റെ പി​ൻ​ഗാ​മി​യാ​യി പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന അ​ർ​മി​ൻ ലാ​ഷെ​റ്റി​നു​മേ​ൽ, എ​സ്പി​ഡി നേ​താ​വും ധ​ന​മ​ന്ത്രി​യു​മാ​യ ഒ​ലാ​ഫ് ഷോ​ൾ​സി​നു മേ​ൽ​ക്കൈ ഉ​ണ്ടെ​ന്ന സൂ​ച​ന​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ല്ലെ​​​ന്നു നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞ മെ​​​ർ​​​ക്ക​​​ൽ, അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ​​​ക​​​ളി​​​ൽ പാ​​​ർ​​​ട്ടി പി​​​ന്നോ​​​ട്ടു പോ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ  റാ​​​ലി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു
.
ജ​​​ർ​​​മ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റാ​​​യ ബു​​​ണ്ട​​​സ്റ്റാ​​​ഗി​​​ലെ 598 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പ് വൈ​​​കി​​​ട്ട് ആ​​​റി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. രാ​​​ത്രി​​​യോ​​​ടെ ലീ​​​ഡ് നി​​​ല വ്യ​​​ക്ത​​​മാ​​​കും. കേ​​​വ​​​ല ഭൂ​​​രി​​​പ​​​ക്ഷം ആ​​​ർ​​​ക്കും ല​​​ഭി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ അ​​​ടു​​​ത്ത ചാ​​​ൻ​​​സ​​​ല​​​ർ ആ​​​രെ​​​ന്ന​​​റി​​​യാ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ൾ കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടി​​​വ​​​രാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.