ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ അ​ഞ്ച് മ​ര​ണം; ഭൂ​മി സ്വ​ന്ത​മാ​ക്കാ​ൻ യു​പി​യി​ൽ ന​ട​ന്ന​ത് കൊ​ല​പാ​ത​ക പ​ര​മ്പ​ര
ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ അ​ഞ്ച് മ​ര​ണം; ഭൂ​മി സ്വ​ന്ത​മാ​ക്കാ​ൻ യു​പി​യി​ൽ ന​ട​ന്ന​ത് കൊ​ല​പാ​ത​ക പ​ര​മ്പ​ര
Sunday, September 26, 2021 6:05 AM IST
ഗാ​സി​യാ​ബാ​ദ്: കു​ടും​ബ സ്വ​ത്ത് കൈ​ക്ക​ലാ​ക്കാ​ന്‍ സ​ഹോ​ദ​ര​നെ​യും അ​വ​രു​ടെ മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​യാ​ള്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണ് സം​ഭ​വം. മു​റാ​ദ്‌​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ ലാ​ലു എ​ന്ന​യാ​ളെ​യാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ത്തി​നി​ടെ അ​ഞ്ച് പേ​രെ​യാ​ണ് ഇ​യാ​ള്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

അ​ടു​ത്തി​ടെ മ​ക​നെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് ബ്രി​ജേ​ഷ് ത്യാ​ഗി എ​ന്ന​യാ​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. സ്വ​ത്ത് ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് മ​ക​ന്‍ രേ​ഷു​വി​നെ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യ കു​റ​ച്ചു പേ​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​യി​രു​ന്നു പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ബ്രി​ജേ​ഷ് ത്യാ​ഗി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ന്‍ ലീ​ലു എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍​ക്കൊ​പ്പം രാ​ഹു​ല്‍, സു​രേ​ന്ദ്ര എ​ന്ന​യാ​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് രേ​ഷു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കാ​ര്യം ഇ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. കൊ​ല​ന​ട​ത്താ​ന്‍ രാ​ഹു​ല്‍, സു​രേ​ന്ദ്ര എ​ന്നി​വ​രെ കൂ​ടാ​തെ വി​ക്രാ​ന്ത്, മു​കേ​ഷ് എ​ന്നി​വ​ര്‍ ത​ന്നെ സ​ഹാ​യി​ച്ചു​വെ​ന്നും ലീ​ലു വെ​ളി​പ്പെ​ടു​ത്തി.

പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​ടെ ക​ഥ പു​റ​ത്തു വ​രു​ന്ന​ത്. 20 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് 2001ല്‍ ​ത​ന്‍റെ മു​തി​ര്‍​ന്ന സ​ഹോ​ദ​ര​ന്‍ സു​ധീ​ര്‍ ത്യാ​ഗി​യെ​യും അ​തി​ന് കു​റ​ച്ചു മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ട്ട് വ​യ​സു​കാ​രി മ​ക​ള്‍ പാ​യ​ലി​നെ​യും താ​ന്‍ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ലീ​ലു മൊ​ഴി ന​ല്‍​കി.

ഇ​തി​ന് മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം സു​ധീ​റി​ന്‍റെ മ​റ്റൊ​രു മ​ക​ള്‍ പ​രു​ളി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ന​ദി​യി​ല്‍ ത​ള്ളി​യെ​ന്നും എ​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് മ​റ്റൊ​രു സ​ഹോ​ദ​ര​നാ​യ ബ്രി​ജേ​ഷി​ന്‍റെ മ​ക​ന്‍ നി​ഷു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് താ​നാ​ണെ​ന്നും ഇ​യാ​ള്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി.

അ​ഞ്ച് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന കു​ടും​ബ സ്വ​ത്ത് കൈ​ക്ക​ലാ​ക്കാ​നാ​ണ് താ​ന്‍ ഈ ​കൊ​ല​പാ​ത​ക​ങ്ങ​ളെ​ല്ലാം ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ല്‍ ഇ​യാ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.