സീ​താ​റാം യെ​ച്ചൂ​രി​യു​ടെ മാ​താ​വ് അ​ന്ത​രി​ച്ചു
സീ​താ​റാം യെ​ച്ചൂ​രി​യു​ടെ മാ​താ​വ് അ​ന്ത​രി​ച്ചു
Sunday, September 26, 2021 2:36 AM IST
ന്യൂ​ഡ​ൽ​ഹി: സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ മാ​താ​വ് ക​ല്‍​പ​കം യെ​ച്ചൂ​രി(89) അ​ന്ത​രി​ച്ചു. ഗു​രു​ഗ്രാ​മി​ലെ ആ​ശു​പ​ത്രി​യി​ല്‍ ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി എ​യിം​സി​നു കൈ​മാ​റി.

​ല്‍​പ​കം യെ​ച്ചൂ​രി ചെ​ന്നൈ സ്റ്റെ​ല്ലാ മേ​രി​സ് കോ​ള​ജി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദ​വും ബ​നാ​റ​സ് ഹി​ന്ദു സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും രാ​ഷ്ട്ര​ത​ന്ത്ര​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്.

ഒ​സ്മാ​നി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യും യു​എ​ന്‍ ര​ക്ഷാ​സ​മി​തി​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ എം​ഫി​ലും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. സ്ത്രീ​ശാ​ക്തീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ക​ല്‍​പ​കം യെ​ച്ചൂ​രി.

പ​രേ​ത​നാ​യ സ​ര്‍​വേ​ശ്വ​ര സോ​മ​യാ​ജ​ലു യെ​ച്ചൂ​രി​യാ​ണ് ഭ​ര്‍​ത്താ​വ്. മ​ക്ക​ള്‍ സീ​താ​റാം യെ​ച്ചൂ​രി, ബീ​മാ ശ​ങ്ക​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.